ഒരു സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിന് ഇരയായി, വെളിപ്പെടുത്തല്‍ കൗണ്‍സിലിംഗിനിടെ

കാസര്‍ഗോഡ് ഒരു സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിന് ഇരയായതായി പരാതി. ചെറിയ പ്രായത്തിലാണ് ഇവര്‍ പീഡനത്തിന് ഇരയായതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെ ആയിരുന്നു വെളിപ്പെടുത്തല്‍. സംഭവത്തില്‍ രണ്ട് പൊലീസ് സ്റ്റേഷനുകളിലായി ഏഴ് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കാസര്‍ഗോഡ് ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഒരേ സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥിനികളാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വ്യത്യസ്ത സാഹചര്യങ്ങളില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. സ്‌കൂളില്‍ പോക്‌സോ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ആര്‍ക്കെങ്കിലും ഇത്തരം പീഡന അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ തുറന്ന് പറയണമെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ബോധവല്‍കരണത്തിനിടെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കൗണ്‍സിലിംഗിനിടെ വിദ്യാര്‍ത്ഥിനികള്‍ പീഡന വിവരം പുറത്ത് പറഞ്ഞത്. അകന്ന ബന്ധുക്കളും, അയല്‍വാസികളുമാണ് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരിക്കുന്നത്. നാല് വര്‍ഷം മുമ്പ് അഞ്ച്, ആറ് ക്ലാസുകളില്‍ പഠിക്കുമ്പോഴായിരുന്നു പീഡനം.

വിദ്യാര്‍ത്ഥിനികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസില്‍ നിരവധി പേര്‍ ഉള്‍പ്പെട്ടിട്ടുണെന്നാണ് വിവരം.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്