കളമശ്ശേരി മെഡിക്കൽ കോളജിൽ ഗുരുതര അനാസ്ഥ; 61കാരിക്ക് നൽകേണ്ട മരുന്ന് 34കാരിക്ക് നൽകി

കളമശ്ശേരി മെഡിക്കൽ കോളജിൽ ഗുരുതര അനാസ്ഥ. നടുവേദനക്ക് ചികിത്സ തേടിയെത്തിയ 34കാരിക്ക് 61 കാരിക്ക് നല്‍കേണ്ട മരുന്ന് മാറി നൽകി. 34 കാരിയായ അനാമികയ്ക്കാണ് മരുന്ന് മാറി നൽകിയത്. എക്‌സ്‌റേ റിപ്പോർട്ടിലുണടായ ഗുരുതര പിഴവാണ് മരുന്ന് മാറി പോകാൻ കാരണമായത്.

പന്ത്രണ്ടാം തീയതിയാണ് അനാമിക മെഡിക്കൽ കോളേജില്‍ ചികിത്സയ്ക്ക് എത്തിയത്. അന്നെടുത്ത എക്സ് റേ പ്രകാരം അനാമികയുടെ ഡിസ്കിന് ബൾജ് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. പിന്നീട് വീട്ടിലെത്തിയ ശേഷം അനാമിക എക്സ് റേ പരിശോധിച്ചപ്പോളാണ് പേരും വയസും തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടത്. ഈ സമയത്തെല്ലാം താൻ കടുത്തവേദന അനുഭവിക്കുകയായിരുന്നുവെന്നും അനാമിക പറയുന്നു.

അടുത്ത ദിവസം തന്നെ ആശുപത്രിയിലെത്തി അനാമിക പരാതി നൽകുകയും ചെയ്തു. തിരക്കിനിടയിൽ പറ്റിപ്പോയതാണെന്നും പ്രശ്നമാക്കരുത് എന്നുമായിരുന്നു അധികൃതരുടെ മറുപടി. എക്സ് റേ റിപ്പോർട്ട് മാറിപ്പോയത് മൂലമെന്നാണ് റേഡിയോളജിസ്റ്റിന്റെ വിശദീകരണം. ലതിക എന്നയാളുടെ റിപ്പോർട്ട് ആണ് അനാമികയ്ക്ക് മാറിനൽകിയത്. ഇതോടെ ലതികയ്ക്കും മരുന്ന് മാറി ലഭിച്ചിട്ടുണ്ടാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ