'പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ചുകൊടുത്ത് വിലപേശൽ'; സിന്ധുവിനെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തി പൊലീസ്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ സെക്സ് റാക്കറ്റിന് മുന്നിലെത്തിച്ച കേസിൽ പിടിയിലായ സിന്ധുവിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് പൊലീസ്. കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുത്ത് വിലപേശൽ നടത്തുന്നതിന്‍റെ സ്ക്രീൻ ഷോട്ടുകളാണ് പൊലീസിന് ലഭിച്ചത്. അതേസമയം സിന്ധുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചിരുന്നതായാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. പിന്നാലെ തുക പറഞ്ഞ് ഡീൽ ഉറപ്പിച്ചു. ഈ ചാറ്റുകളുടെ സ്ക്രീൻഷോട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.ഇടനിലക്കാർക്ക് ചിത്രങ്ങളയച്ച് റേറ്റ് പറഞ്ഞുറപ്പിക്കുന്നതിൻ്റെ തെളിവുകളാണ് സിന്ധുവിന്റെ വാട്‌സാപ് ചാറ്റിലൂടെ പുറത്തുവരുന്നത്. ചിത്രങ്ങളയച്ചതിനു പിന്നാലെ പെൺകുട്ടികൾക്ക് റേറ്റ് എത്രയെന്ന് ചോദിക്കുന്നതും 6000 എന്ന് മറുപടി നൽകുന്നതും 3000 അവളുടെ കയ്യിൽ കൊടുക്കണമെന്നുമാണ് സിന്ധു മറുപടി നൽകുന്നത്. അതേസമയം ഓരോ തവണയും ലൈംഗിക ചൂഷണത്തിന് 25,000രൂപയാണ് റാക്കറ്റിനു ലഭിച്ചത്.

മുംബൈയിൽ നിന്ന് കൊച്ചിയിലെത്തിച്ച സിന്ധുവിൽ നിന്ന് കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം തേടുകയാണ്. സിന്ധുവിനെതിരെ തെളിവുകളായി വാട്സാപ്പ് ചാറ്റുകൾ പൊലീസ് ശേഖരിച്ചു കഴിഞ്ഞു. കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുക്കും. തുടർന്ന് ഓരോ ചിത്രത്തിലും ഉള്ള പെൺകുട്ടികളുടെ പേരിൽ ഇടപാടുകാരുമായി വിലപേശൽ നടത്തും. ഇത് വ്യക്തമാക്കുന്ന സ്ക്രീൻ ഷോട്ടുകളാണ് പൊലീസിന് കിട്ടിയത്.

ഇടപാടുകാരിൽ ചിലരിൽ നിന്നുള്ള വാട്സ്ആപ്പ് ചാറ്റുകളും പൊലീസ് ശേഖരിച്ചു. യുവതികളെ ദുബായിയിൽ എത്തിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തതും വിസയടക്കം നൽകിയതും സിന്ധുവാണ്. ദുബായിൽ ഫാഷൻ ഷോ ഉണ്ടെന്ന് മോഡലുകളെ തെറ്റിധരിപ്പിച്ചതും സിന്ധു തന്നെ. കേസിൽ രണ്ട് സ്ത്രീകളെയാണ് ഇനി പിടികൂടാനുള്ളത്. അവരെ ഉടൻ നാട്ടിലെത്തിക്കും. അതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും.

Latest Stories

'മുൻ സർക്കാരിനെ ഒഴുക്കിക്കളഞ്ഞത് ആശമാരുടെ കണ്ണീരിന്റെ പുഴ, ആശാ സമരത്തെ കണ്ടില്ലെന്ന് നടിച്ചവർക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം'; പ്രേംകുമാര്‍

സഹോദരൻ ടിവിയുടെ റിമോട്ട് നൽകിയില്ല; പാലക്കാട്ട് 12കാരൻ ജീവനൊടുക്കി

സഗൗരവം പിണറായി വിജയന്‍, പ്രോ ടേം സ്പീക്കര്‍ ജി സുധാകരന് നിറഞ്ഞ ചിരിയോടെ ഡയസിലെത്തി കൈകൊടുത്തു

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച നടപടി; അടിയന്തര റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ...; നിയമസഭയില്‍ 'മേനോന്‍' ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല, ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല; സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ച് മുന്നേറും: കെ.ടി. ജലീൽ

ജെന്‍സി പിള്ളേര്‍ ഏറ്റെടുത്ത പൊളിറ്റിക്കല്‍ മൂവ്മെന്റ്; ഇന്ത്യയിൽ തരംഗമായി കോക്രോച്ച് ജനതാ പാര്‍ട്ടി

“വന്ദേമാതരം” മുതൽ “ഭാരത് മാതാ കീ ജയ്” വരെ: ഹിന്ദുത്വ രാഷ്ട്രനിർമാണത്തിന്റെ സാംസ്കാരിക രാഷ്ട്രീയം

മുട്ടില്‍ മരം മുറി കേസ്; പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസര്‍ കോടതിയില്‍ സമര്‍പ്പിച്ചു

തമിഴ്‌നാട് മന്ത്രിസഭ വിപുലീകരിച്ച് വിജയ്; 21 ടിവികെ എംഎൽഎമാരും 2 കോൺഗ്രസ് എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്തു