കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ചെന്നൈയില്‍നിന്ന് പുറപ്പെട്ടു; റൂട്ട് ഉടന്‍ തീരുമാനിക്കും

ദക്ഷിണ റെയില്‍വേയ്ക്കു അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ചെന്നൈയില്‍നിന്ന് പുറപ്പെട്ടു. വെള്ളിയാഴ്ച രാത്രി 8.42നു ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ഐസിഎഫ്)നിന്നു പാലക്കാട് ഡിവിഷനില്‍നിന്നെത്തിയ എന്‍ജിനീയര്‍മാര്‍ക്കാണ് കൈമാറിയത്. ശനിയാഴ്ച ട്രെയിന്‍ മംഗളൂരുവിലെത്തും.

ഡിസൈനില്‍ മാറ്റം വരുത്തിയ പുതിയ ട്രെയിനാണ് മംഗളൂരുവില്‍ എത്തിക്കുന്നത്. സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ റൂട്ട് തീരുമാനിക്കുമെന്നാണ് അറിയുന്നു. മംഗളൂരു തിരുവനന്തപുരം, മംഗളൂരു എറണാകുളം, മംഗളൂരു കോയമ്പത്തൂര്‍, മഡ്ഗാവ്(ഗോവ) എറണാകുളം എന്നീ റൂട്ടുകളാണ് പരിഗണനയിലുള്ളത്.

ദക്ഷിണ റെയില്‍വേയിലെ റൂട്ടുകള്‍ തീരുമാനിക്കുന്ന സമിതിയാണ് അന്തിമ തീരുമാനമെടുക്കുക. മധുര ഡിവിഷനില്‍ തിരുനെല്‍വേലി ചെന്നൈ എഗ്മൂര്‍ റൂട്ടും പരിഗണനയിലുണ്ട്.

ഏപ്രില്‍ 25 നാണ് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ ഉദ്ഘാടനം ചെയ്തത്. നിലവില്‍ കാസര്‍കോട്- തിരുവനന്തപുരം റൂട്ടില്‍ ഈ വന്ദേഭാരത് സര്‍വീസ് നടത്തിവരികയാണ്.

Latest Stories

പിവിആറില്‍ ടിക്കറ്റ് വില്‍പ്പന നിരക്കിനെ മറികടന്ന് ഭക്ഷണം വില്‍പ്പന; റിപ്പോര്‍ട്ട് പുറത്ത്

ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കും, ഞാൻ വളരെ സുന്ദരിയാണെന്നൊക്കെ പറയും, ഇതുവരെ ബ്ലോക്ക് ചെയ്തിട്ടില്ല: അനാർക്കലി

ഇന്ത്യ മുന്നണി അധികാരത്തിലേറും; മോദി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുകയാണെന്ന് കെജ്‌രിവാൾ

പ്ലാസ്റ്റര്‍ ഒരു ഭാഗം ഇളകി; തിരുവനന്തപുരത്ത് നഴ്‌സിംഗ് അസിസ്റ്റന്റിന് മര്‍ദ്ദനം; പ്രതികള്‍ പിടിയില്‍

രോഹിതും ഹാർദിക്കും അറിയാൻ, പ്രത്യേക സന്ദേശവുമായി നിത അംബാനി; വീഡിയോ പുറത്തുവിട്ട് മുംബൈ ഇന്ത്യൻസ്

ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശം റദ്ദാക്കി ഹൈക്കോടതി

ടി20 ലോകകപ്പ് 2024: എന്റെ ഹൃദയം പാകിസ്ഥാനൊപ്പം, പക്ഷേ ഇന്ത്യ...; തുറന്നുപറഞ്ഞ് മുഹമ്മദ് ഹഫീസ്

കുടുംബത്തിന്റെ അന്തസും അഭിമാനവും രക്ഷിക്കണം; ഇന്ത്യയിലേക്ക് മടങ്ങി വരൂ; പ്രജ്വലിനെ തിരികെ വിളിച്ച് കുമാരസ്വാമി

നിങ്ങള്‍ പ്രേംനസീറിന്റെ റെക്കോര്‍ഡ് തകര്‍ക്കും.. വിമര്‍ശിക്കുന്ന പ്രേക്ഷകര്‍ക്കിടയില്‍ 40 വര്‍ഷം പിടിച്ചുനില്‍ക്കുക ചെറിയ കാര്യമല്ല: കമല്‍ ഹാസന്‍

അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം പൂർത്തിയായി