അതിഥി തൊഴിലാളികളുമായുള്ള രണ്ടാമത്തെ ട്രെയിന്‍ ഇന്ന്; തിരുവനന്തപുരത്ത്‌ നിന്നും‌ ജാര്‍ഖണ്ഡിലേക്ക്

ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ക്കായുള്ള കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ ട്രെയിന്‍ ഇന്ന്‌ യാത്ര തിരിക്കും. ജാര്‍ഖണ്ഡിലെ ഹാതിയയിലേക്ക്‌ തിരുവനന്തപുരത്ത്‌ നിന്നാണ്‌ ട്രെയിന്‍ പുറപ്പെടുക. ശനിയാഴ്‌ച ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ ട്രെയിന്‍ യാത്ര തിരിക്കും എന്നാണ്‌ സൂചന.

എറണാകുളം, കോഴിക്കോട്‌, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന്‌ മാത്രമായിരിക്കും കേരളത്തില്‍ നിന്ന്‌ ഇതര സംസ്ഥാനങ്ങളിലേക്ക്‌ ട്രെയിന്‍ . വരും ദിവസങ്ങളില്‍ ഒഡീഷ, അസം, ജാര്‍ഖണ്ഡ്‌ എന്നിവിടങ്ങളിലേക്ക്‌ കൂടുതല്‍ ട്രെയി‌നുകള്‍ ഉണ്ടാവുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ഓരോ ട്രെയി‌നിലുമായി 1200 തൊഴിലാളികളെ, ശാരീരിക അകലം പാലിച്ചുള്ള മുന്‍കരുതലുകളെടുത്ത്‌ നാട്ടിലേക്ക്‌ എത്തിക്കാനാണ്‌ ശ്രമം.

വെള്ളിയാഴ്‌ച വൈകിട്ടോടെ അതിഥി തൊഴിലാളികളേയും കൊണ്ടുള്ള ആദ്യ ട്രെയി‌ന്‍ കേരളത്തില്‍ നിന്ന്‌ പുറപ്പെട്ടിരുന്നു. ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ ഒഡിഷയിലെ ഭുവനേശ്വറിലേക്കായിരുന്നു ട്രെയി‌ന്‍. 1200 ഓളം അതിഥി തൊഴിലാളികളാണ്‌ ഇതിലൂടെ മടങ്ങിയത്‌.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ