ആനക്കലിയിൽ രണ്ടാമത്തെ മരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. നെഞ്ചിൽ ചവിട്ടേറ്റ രണ്ടാം പാപ്പാനായ ശ്രീക്കുട്ടനാണ്(25) മരിച്ചത്. ഇന്ന് ആന ഇടഞ്ഞുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്.

വ്യാഴാഴ്ച രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയും ഇതേ ആന ഇടഞ്ഞിരുന്നു. ഉടൻ പാപ്പന്മാർ ആനയെ തളച്ച് കൊട്ടിലാക്കൽ പറമ്പിലേക്ക് മാറ്റി. എന്നാൽ, വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും ആന അക്രമാസക്തനാവുകയും തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു. അക്രമണത്തിൽ പാപ്പാൻമാരായ അമൽ, ശ്രീകുട്ടൻ എന്നിവർക്ക് പരിക്കേറ്റു. ഉടൻ തന്നെ ഇവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ ഒന്നാം പാപ്പാൻ ചികിത്സയിലാണ്.

ഇന്ന് രാവിലെ അങ്കമാലിയിൽ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചിരുന്നു. എറണാകുളം അങ്കമാലിയില്‍ കിടങ്ങൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം. പ്രദേശത്തുണ്ടായിരുന്ന ലോറി ഡ്രൈവർ വിഷ്ണു എന്നയാളാണ് മരിച്ചത്. ഏറെ നേരത്തിന് ശേഷം ആനയെ മയക്കുവെടി വെച്ച് തളയ്ക്കുകയായിരുന്നു.

Latest Stories

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

'ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ, അവളൊരു കുട്ടിയാണ്, ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്, അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്'; 15കാരിയുടെ ഗര്‍ഭച്ഛിദ്രത്തില്‍ എയിംസിനോട് കടുപ്പിച്ച് സുപ്രീം കോടതി

സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു

“വളർച്ചയുടെ മുഖം, ചൂഷണത്തിന്റെ അടിത്തറ: തൊഴിലാളിയുടെ വേദനയിൽ നിൽക്കുന്ന വ്യവസായ ഇന്ത്യ”

'ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?'; വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോ: സുരേഷ് ​ഗോപി

അസം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോര്‍ട്ട് പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി

നാവിക ഉപരോധം വെച്ചുപൊറുപ്പിക്കാനാവില്ല, ഇറാന്റെ സഹിഷ്ണുതയും സമാധാനം തേടുന്ന സ്വഭാവവും ലോകം കണ്ടതാണ് : ഇറാൻ പ്രസിഡന്റ്

ട്രേഡ്  യൂണിയനുകൾ അല്ല, നയപരാജയമാണ് വ്യവസായങ്ങളെ പൂട്ടിക്കുന്നത് - മെയ് ദിന വായന

അങ്കമാലിയില്‍ ആന ഇടഞ്ഞു, ഒരാള്‍ക്ക് ദാരുണാന്ത്യം; രണ്ടാം പാപ്പാന് ഗുരുതര പരിക്ക്