യാക്കോബായ സഭയുടെ പാരമ്പര്യവും പള്ളികളും സംരക്ഷിക്കാൻ ഞായറാഴ്ച രണ്ടാം കൂനൻകുരിശ് സത്യം

മലങ്കര സുറിയാനി സഭയുടെ വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കാൻ നടത്തിയ കൂനൻകുരിശ് സത്യത്തിന്റെ 366-ാം വാർഷികവേളയിൽ രണ്ടാം കൂനൻകുരിശ് സത്യത്തിന് ഞായറാഴ്ച കോതമംഗലം മാർത്തോമ ചെറിയപള്ളി സാക്ഷ്യം വഹിക്കുന്നു. ചെറിയപള്ളി പെരുന്നാളിന്റെ സമാപനദിവസമായ വെള്ളിയാഴ്ച കുർബാനയ്‌ക്കിടയിലാണ് മാർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കൂനനൻകുരിശ് സത്യം പ്രഖ്യാപിച്ചത്.

സഹനത്തിന്റെയും സമാധാനത്തിന്റെയും മാർഗ്ഗത്തിൽ ഗാന്ധിയൻ സമരമുറകളിലൂടെ ശക്തമായ മുന്നേറ്റവും പ്രതിരോധവും തീർക്കുന്നതിന് മുന്നോടിയായാണ് യാക്കോബായ സഭയുടെ നേതൃത്വത്തിൽ രണ്ടാം കൂനൻകുരിശ് സത്യമെന്ന് ഭാരവാഹികൾ പറഞ്ഞു.

വൈകീട്ട് മൂന്നുമണിക്കാണ് അന്ത്യോഖ്യ മലങ്കരബന്ധം ഊട്ടിയുറപ്പിച്ച് രണ്ടാം കൂനൻകുരിശ് സത്യം. ശ്രേഷ്ഠ കാതോലിക്കാബാവയുടെ വിശദമായ കല്‍പന മലങ്കരയിലെ മുഴുവൻ പള്ളികളിലും രാവിലെ കുർബാന മധ്യേ വായിക്കും. മലങ്കരയിലെ 1600-ഓളം പള്ളികളിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം യാക്കോബായ വിശ്വാസികൾ പങ്കെടുക്കും.

ഇനി ഒരു പള്ളിയും മറുവിഭാഗത്തിന് വിട്ടു കൊടുക്കില്ലെന്ന് പ്രഖ്യാപിക്കാൻ യാക്കോബായ വിശ്വാസികൾ ഒന്നാകെ രണ്ടാം കൂനൻകുരിശ് സത്യത്തിൽ അണിനിരക്കുമെന്ന് ചെറിയപള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ പറഞ്ഞു. എൽദോ മാർ ബസേലിയോസ് ബാവയുടെ കബറിൽ കൈപിടിച്ച് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ ആദ്യകണ്ണിയാകും. തുടർന്ന് മെത്രാപ്പൊലീത്തമാരും വൈദികരും അണിനിരന്ന് കൽക്കുരിശിന്റെ ചുവട്ടിലെത്തും. കൽക്കുരിശിൽക്കെട്ടുന്ന വടത്തിൽ പിടിച്ച് വിശ്വാസികൾ സത്യവിശ്വാസ സംരക്ഷണപ്രതിജ്ഞ ചൊല്ലും.

പത്ര സമ്മേളനത്തിൽ ട്രസ്റ്റിമാരായ സി.ഐ.ബേബി, ബിനോയി മണ്ണഞ്ചേരി, ജോമോൻ പാലക്കാടൻ, ബേബി ആഞ്ഞിലിവേലി, ബിനോയിദാസ് തുടങ്ങിയവർ പങ്കെടുത്തു.

കൂനൻകുരിശ് സത്യം

1653 ജനുവരി മൂന്നിന് മട്ടാഞ്ചേരിയിലെ മാതാവിന്റെ ദേവാലയത്തിനു മുന്നിലെ കുരിശിൽ തൊട്ട് പ്രതിജ്ഞ ചൊല്ലിയതാണ് ഒന്നാം കൂനൻകുരിശ് സത്യം. കുരിശിൽ തൊടാനാവത്തവർ കുരിശിൽ ആലാത്ത് (വടം) കെട്ടി അതിൽ പിടിച്ചാണ് അന്ന് പ്രതിജ്ഞയെടുത്തത്. ഭാരം താങ്ങാനാവാതെ കുരിശ് അൽപ്പം ചെരിഞ്ഞു. അങ്ങനെയാണ് കൂനൻകുരിശ് സത്യം ചരിത്രത്തിലിടം നേടിയത്.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം