കടലാക്രമണം രൂക്ഷം; ചെല്ലാനത്ത് കടലിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രദേശവാസികൾ

കടലാക്രമണത്തെ തുടർന്ന് കൊച്ചി ചെല്ലാനത്ത് വ്യാപക പ്രതിഷേധം. ശക്തമായ കടലാക്രമണം നിലനിൽക്കുന്നതിനെ തുടർന്ന് പ്രദേശവാസികൾ കടലിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്. ചെല്ലാനം മുതൽ ഫോർട്ട്കൊച്ചി വരെയുള്ള സ്ഥലങ്ങളിൾ കടലാക്രമണം രൂക്ഷമായിട്ടുണ്ട്. ടെട്രാപോഡുകൾ സ്ഥാപിച്ചതിനപ്പുറത്തേക്കുള്ള സ്ഥലങ്ങളിലാണ് വ്യാപക കടലാക്രമണം ഉണ്ടാകുന്നത്.

ചെല്ലാനത്തെ ഏഴ് കിലോമീറ്റർ ദൂരത്ത് മാത്രമാണ് നിലവിൽ ടെട്രാപോഡുകൾ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ മറ്റ് സ്ഥലങ്ങളിൽ ഇപ്പോഴും കടലാക്രമണം രൂക്ഷമാണ്. ചെല്ലാനത്ത് 350 കോടി രൂപ ചെലവിലാണ് ടെട്രോപോഡുകൾ സ്ഥാപിച്ചത്. ചെല്ലാനം ഹാർബർ മുതൽ കണ്ണമാലി വരെയുള്ള ഏഴ് കിലോമീറ്റർ കടലോരത്താണ് ആദ്യഘട്ട നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോഴും മറ്റ് സ്ഥലങ്ങളിൽ കടലേറ്റം രൂക്ഷമാണ്.

അതേസമയം സംസ്ഥാനത്ത് കാലവർഷം എത്തി. 15 വർഷത്തിന് ശേഷമാണ് മൺസൂൺ ഇത്ര നേരത്തെ എത്തുന്നത്. സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുകയാണ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്