തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കും; കേരളത്തിൽ ഇത്തവണ മത്സരിക്കേണ്ടെന്ന് എസ്ഡിപിഐ, പ്രഖ്യാപിച്ച് അഷ്റഫ് മൗലവി

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് എസ്ഡിപിഐ എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ മൂവാറ്റുപഴ അഷ്റഫ് മൗലവിയാണ് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയത്. യുഡിഎഫിന് പിന്തുണയറിയിച്ച് തിങ്കളാഴ്ച പ്രഖ്യാപനം നടത്തുമെന്ന് നേരത്തെ എസ്ഡിപിഐ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ ഇത്തവണ മത്സരിക്കേണ്ടെന്നാണ് എസ്ഡിപിഐയുടെ തീരുമാനം.

സിഎഎ പിൻവലിക്കുമെന്നും ജാതിസെൻസസ് നടപ്പാക്കുമെന്നുമുള്ള കോൺഗ്രസിൻ്റെ നിലപാടും ദേശീയ സാഹചര്യവും പരിഗണിച്ചാണ് യുഡിഎഫിനെ പിന്തുണയ്ക്കാൻ എസ്ഡിപിഐ തീരുമാനിച്ചതെന്ന് അഷ്റഫ് മൗലവി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ സാധ്യമാകുന്ന സംസ്ഥാനങ്ങളിൽ മതനിരപേക്ഷ ചേരിയെ പിന്തുണക്കേണ്ട നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മൗലവി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് നയിക്കുന്ന കേരളത്തിൻ്റെ യുഡിഎഫ് സംവിധാനത്തെ പിന്തുണക്കാനാണ് പാർട്ടി സംസ്ഥാന ഘടകം തീരുമാനിച്ചിട്ടുള്ളത്. ദേശീയതലത്തിൽ പാർട്ടി 18 സ്ഥലങ്ങളിൽ മത്സരിക്കുന്നുണ്ടെന്നും കേരളത്തിൽ സ്ഥാനാർഥികളെ നിർത്തുന്നില്ലെന്നും മൗലവി കൂട്ടിച്ചേർത്തു.

പാർട്ടിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പ്രചാരണവും പങ്കാളിത്തവും ഉദ്ദേശിച്ചിട്ടില്ല. ബിജെപി വിരുദ്ധമായ സംവിധാനത്തെ പിന്തുണക്കുന്ന ചർച്ച പാർട്ടിയിൽ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിൽ ദേശീയ തലത്തിൽ ഒരുമിച്ച് പോകുന്ന യുഡിഎഫിനെ പിന്തുണക്കുന്നതെന്നും അഷ്റഫ് മൗലവി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായി വരുന്ന ഭാരിച്ച തുക കണ്ടെത്താന്‍ സംഘടനയ്ക്ക് സാധിക്കാത്ത സാഹചര്യത്തിലാണ് കേരളത്തില്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തിലേക്ക് ദേശീയ നേതൃത്വം എത്തിയതെന്നാണ് പാർട്ടിയുടെ വിശദീകരണം. നിലവില്‍ 60 സീറ്റുകളിലാണ് എസ്‌ഡിപിഐ മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുടെ പിന്തുണയോടെ ദിണ്ടിഗല്‍ സീറ്റില്‍ എസ്‌ഡിപിഐ മത്സരിക്കുന്നുണ്ട്. എസ്‌ഡിപിഐയുടെ എതിരാളികള്‍ സിപിഐഎമ്മാണ്.

Latest Stories

IND VS ENG:കരുൺ നായരെയും സായിയെയും പുറത്തിരുത്തണം, എന്നിട്ട് ആ താരത്തെ കൊണ്ട് വരണം, ഇല്ലെങ്കിൽ....: രവിചന്ദ്രൻ അശ്വിൻ

അവന്മാർക്ക് മാത്രം വേറെ നിയമമോ? ആ ഒരു കാര്യം ഞങ്ങൾ അനുവദിക്കില്ല: പാകിസ്ഥാൻ

എന്നോട് ക്ഷമിക്കണം അച്ഛാ, ടീമാണ് വലുത്; അഫ്ഗാൻ ക്രിക്കറ്റ് ലീഗിൽ മുഹമ്മദ് നബിയെ സിക്സറിന് പറത്തി മകൻ ഹസന്‍

വിലാപയാത്ര 17 മണിക്കൂർ പിന്നിട്ട്, ജന്മനാടായ ആലപ്പുഴയിൽ; പുന്നപ്ര വയലാറിന്റെ വിപ്ലവമണ്ണിലേക്ക് വിഎസ്

IND VS ENG: ഗില്ലിനും സംഘത്തിനും ഞങ്ങളെ പേടിയാണ്, ആ ഒരു കാര്യത്തിൽ ഞങ്ങൾ അവരെക്കാൾ കരുത്തരാണ്: ഹാരി ബ്രൂക്ക്

ഇരുട്ടിലും വിപ്ലവ ജ്വാലയായി സമരസൂര്യന്‍; കണ്ണീര്‍ പൊഴിച്ച് പാതയോരങ്ങള്‍, ജനസാഗരത്തില്‍ ലയിച്ച് വിഎസ്

അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്‍ഡണ്‍ വ്യോമതാവളത്തിലെത്തി; രാജ്യം സ്വന്തമാക്കിയത് നൂതനമായ മൂന്ന് ആക്രമണ ഹെലികോപ്റ്ററുകള്‍

പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം നിലകൊണ്ട പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തനായിരുന്നു; വിഎസിനെ അനുസ്മരിച്ച് ദീദി ദാമോദര്‍

സമരസപ്പെടാത്ത സമര വീര്യം; തലസ്ഥാനത്തെ അന്ത്യാഭിവാദ്യളോടെ ജന്മനാട്ടിലേക്ക്

IND vs ENG: നാലാം ടെസ്റ്റിൽ നിന്ന് സൂപ്പർ താരം പുറത്ത്, സ്ഥിരീകരിച്ച് ശുഭ്മാൻ ഗിൽ; ഇതോടെ പുറത്തായവരുടെ എണ്ണം മൂന്നായി!