കളമശ്ശേരി സ്ഫോടനം; സമഗ്ര അന്വേഷണം വേണം, ദുരൂഹത അകറ്റാൻ സർക്കാർ തയ്യാറാവണമെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ

കളമശ്ശേരി സ്ഫോടനത്തിൽ പ്രതികരണവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ.സ്ഫോടനങ്ങളെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി ദുരൂഹത അകറ്റാൻ സർക്കാർ തയ്യാറാവണമെന്ന് തങ്ങൾ ആവശ്യപ്പെട്ടു.

ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കാതിരിക്കാനും സമൂഹത്തിൽ ഛിദ്രത ഉണ്ടാക്കാതിരിക്കാനും എല്ലാവരോടും അദ്ദേഹം അഭ്യർത്ഥിച്ചു. അനാവശ്യ പ്രചരണങ്ങൾ നടത്തരുത്. സമീപകാലത്തെ പല സംഭവങ്ങളിലും നടന്ന പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞതാണെന്ന കാര്യം മുനവ്വറലി ശിഹാബ് തങ്ങൾ ഓർമ്മപ്പെടുത്തി.ഫെയ്സബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം

ഫെയ്സബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

” കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ കൺവെൻഷൻ സെൻററിലുണ്ടായ സ്ഫോടനം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണ്.
കേരളത്തിലെ സ്വൈര ജീവിതം തകർക്കാനുള്ള ആസൂത്രിത ശ്രമമാണോ ഇതിന് പിന്നിലെന്ന് വ്യക്തമാവേണ്ടിയിരിക്കുന്നു.കൃത്യവും സമഗ്രവുമായ അന്വേഷണത്തിലൂടെ ജനങ്ങളുടെ ഭീതിയകറ്റാൻ വേണ്ട ഇടപെടലുകൾ ബന്ധപ്പെട്ടവരിൽ നിന്നുണ്ടാകണം.പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പ് വരുത്തണം.
ദയവായി വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകാതെ,സമചിത്തതയോടെ എല്ലാവരും നിലകൊള്ളേണ്ട സാഹചര്യമാണിത്.ഊഹാപോഹങ്ങൾ പ്രചരിച്ച പല കാര്യങ്ങളിലും വസ്തുത അതിനെതിരായിരുന്നുവെന്ന് പിന്നീട് തെളിയക്കപ്പെട്ട സത്യം നമുക്ക് മുമ്പിലുണ്ട്.!
വെറുപ്പ് ഇന്ധനമാക്കിയ എല്ലാ ദുഷ്-പ്രവർത്തനങ്ങളെയും ഒരുമിച്ചു പരാജയപ്പെടുത്തിയ കേരളീയ സമൂഹം ഈ ഹീന പ്രവർത്തിയേയും അതിജയിക്കും.”

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ