ഭാരത് ജോഡോ യാത്ര പ്രചാരണ പോസ്റ്ററില്‍ സവര്‍ക്കറും, വിവാദമായതോടെ ഗാന്ധിയെ വെച്ച് മറച്ചു

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവര്‍ക്കറുടെ ചിത്രവും. നെടുമ്പാശ്ശേരി അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് കോണ്‍ഗ്രസിന്റെ പ്രചാരണ ബോര്‍ഡില്‍ ‘വീര്‍ സവര്‍ക്കറു’ടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതോടെ പ്രവര്‍ത്തകര്‍ ഈ ചിത്രത്തിന് മുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രം വെച്ച് മറച്ചു.

ഫ്‌ളക്‌സ് സ്ഥാപിച്ചത് ഒരു പ്രാദേശിക പ്രവര്‍ത്തകനായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. ഫ്‌ളക്‌സ് പ്രിന്റിംഗിനായി ഏല്‍പ്പിച്ചപ്പോള്‍ അവരുടെ ഭാഗത്തില്‍നിന്നുണ്ടായ സംഭവിച്ച പിഴവാണ് അതെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ അത് നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി നേതാക്കള്‍ അറിയിച്ചു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയിലാണ്. രാവിലെ ആറരയ്ക്ക് കുമ്പളം ടോള്‍ പ്ലാസയില്‍ നിന്ന് ആരംഭിച്ച ആദ്യഘട്ട പര്യടനം ഇടപ്പള്ളിയിലെത്തി. ഉച്ചയ്ക്ക് ഒരുമണിക്ക് കളമശേരി ഞാലകം കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവിധ മേഖലയിലെ പ്രമുഖരുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തും.

തുടര്‍ന്ന് ഐടി പ്രഫഷനുകളുമായി സംവദിക്കുന്ന രാഹുല്‍ ഗാന്ധി ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധികളുമായും ചര്‍ച്ച നടത്തും. നാല് മണിക്ക് ഇടപ്പള്ളി ടോള്‍ ജംക്ഷനില്‍ നിന്ന് പുനരാരംഭിക്കുന്ന ജാഥ ഏഴിന് ആലുവ സെമിനാരിപടിയില്‍ സമാപിക്കും.

രണ്ടാംദിനം രാവിലെ ആലുവയില്‍ നിന്നാരംഭിക്കുന്ന യാത്ര ഉച്ചയോടെ തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ