ഷര്‍ട്ട് ധരിച്ച് കയറാന്‍ അനുവദിക്കാത്ത ക്ഷേത്രങ്ങളില്‍ പോകരുതെന്ന് സച്ചിദാനന്ദ സ്വാമികള്‍

ഷര്‍ട്ട് ധരിച്ച് കയറാന്‍ അനുവദിക്കാത്ത ക്ഷേത്രങ്ങളില്‍ പോകരുതെന്ന് സച്ചിദാനന്ദ സ്വാമികള്‍. ശിവഗിരി മഠത്തില്‍ നടന്ന പരിപാടിയിലാണ് വീണ്ടും ഷര്‍ട്ട് ധരിച്ച് കയറാന്‍ അനുവദിക്കാത്ത ക്ഷേത്രങ്ങളില്‍ പോകരുതെന്ന് സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞത്. സര്‍ക്കാര്‍ സധൈര്യം ക്ഷേത്രത്തില്‍ വസ്ത്രം ധരിച്ച് കയറാമെന്ന തീരുമാനം എടുക്കണമെന്നും സച്ചിദാനന്ദ സ്വാമികള്‍ ആവശ്യപ്പെട്ടു.

ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നള്ളിക്കരുതെന്നും വെടിക്കെട്ട് വേണ്ടെന്നുമാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. കാലോചിതമായ രീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധിക്കണം. ധാര്‍മ്മികമായ പരിഷ്‌കാരം നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കും. ക്ഷേത്ര പ്രവേശന വിളംബരം നടപ്പാക്കാന്‍ ഒരു തന്ത്രിയുടെയും അഭിപ്രായം ചോദിച്ചില്ലെന്നും സച്ചിദാനന്ദ സ്വാമികള്‍ ഓര്‍മ്മിപ്പിച്ചു.

അയിത്ത ജാതികളില്‍ പെട്ടവര്‍ക്ക് ക്ഷേത്രങ്ങളില്‍ പൂജാരിമാരാകാം എന്ന പിണറായി സര്‍ക്കാരിന്റെ തീരുമാനം നല്ലതായിരുന്നു. പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പൂജാരിമാരാകാം എന്നത് ഉചിതമായ തീരുമാനമാണ്. അത് ഇവിടെയുള്ള തന്ത്രിമാരുടെ അഭിപ്രായം തേടി എടുത്തതല്ലെന്നും സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു.

ജാതി-മത-ദേശ ഭേദമന്യേ ശാസ്ത്ര യുഗത്തില്‍ ജീവിക്കുന്ന പരിഷ്‌കൃത സമൂഹമെന്ന നിലയില്‍ ദുരാചാരങ്ങളെ ഇല്ലാതാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ സുധീരം മുന്നോട്ട് പോകണം. തലശേരിയിലെ ജഗന്നാഥ ക്ഷേത്രത്തിലും കൊല്ലത്ത് പുറ്റിങ്ങലിലും ഉണ്ടായ അപകടങ്ങള്‍ മുന്നിലുണ്ട്. നാരായണ ഗുരു പറഞ്ഞത് നമ്മുടെ കോടതികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവെന്നും സച്ചിദാനന്ദ സ്വാമികള്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ