ശ്രീജിത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്; പ്രമുഖനല്ല എന്ന ഒരൊറ്റ കാരണത്താല്‍ നാം ആരേയും ഒറ്റപ്പെടുത്തരുത്

സഹോദരന്‍ ശ്രീജീവിന്റെ ഘാതകരെ കണ്ടെത്താനുള്ള അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി നടന്‍ സന്തോഷ് പണ്ഡിറ്റും എത്തി.

അപാരമായ ക്ഷമയും,സഹന ശക്തിയും കാണിക്കുന്ന ശ്രീജിത്തിനും അമ്മക്കും ഈ സമരം ഒരു വീജയത്തില്‍ എത്തിക്കുവാന്‍ സാധിക്കട്ടെ എന്നു ആശംസിച്ച് ഫെയ്‌സ്ബുക്ക് വഴിയാണ് ശ്രീജിത്തിനെ സന്ദര്‍ശിച്ച കാര്യം സന്തോഷ് പണ്ഡിറ്റ് അറിയിച്ചത്.

ശ്രീജിത്തിന്റെ സമരത്തെ പിന്തുണയ്ക്കുന്നവര്‍ക്ക്് അഭിവാദ്യമര്‍പ്പിക്കാനും താരം മറന്നില്ല. ഇനിയും ഈ നാട്ടില്‍ നടക്കുന്ന നീതിക്കൂ വേണ്ടിയുള്ള എല്ലാ സമരത്തിലും, ഞാനും സാധാരണണക്കാരുടേയും, പാവപ്പെട്ടവരുടേയും കൂടെ ഉണ്ടാകും. എന്നാലാകുന്ന സകല സഹായങ്ങളും ചെയ്തു തരുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;-തിരുവനന്തപുരത്ത് നിരാഹാര സമരം തുടരുന്ന ശ്രീജിത്തിനെ കാണുവാനും, അഭിവാദൃം അർപ്പിക്കാനും ഞാൻ നേരിൽ ചെന്നു…Bangalore, Mysore ഭാഗങ്ങളിലെ “ഉരുക്കു സതീശൻ” സിനിമയുടെ shooting തല്കാലം മാറ്റി വെച്ചാണ് ചെന്നത്. ശ്രീജിത്തിനും അമ്മക്കും കുറേ നല്ല നിമിഷങ്ങൾ നല്കുവാൻ സാധിച്ചു എന്നു കരുതുന്നു….അപാരമായ ക്ഷമയും, സഹന ശക്തിയും കാണിക്കുന്ന ശ്രീജിത്തിനും അമ്മക്കും ഈ സമരം ഒരു വീജയത്തിൽ എത്തിക്കുവാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു…

കുറച്ചു സമയം അവരോടൊപ്പം ഞാൻ ചെലവഴിച്ചു…ഇരുവരും എന്നോട് കുറെ നേരം സംസാരിച്ചു…ഈ സമരത്തിനു കട്ടക്കു support ചെയ്യുന്ന Facebook കൂട്ടായ്മക്കും, justice for sreejith forum ത്തിനും, മറ്റു സാധാരണണക്കാർക്കും നൂറു കോടി അഭിവാദൃങ്ങൾ…പ്രമുഖനല്ല എന്ന ഒരൊറ്റ കാരണത്താൽ നാം ആരേയും ഒറ്റപ്പെടുത്തരുത്..ഇനിയും ഈ നാട്ടിൽ നടക്കുന്ന നീതിക്കൂ വേണ്ടിയുള്ള എല്ലാ സമരത്തിലും, ഞാനും സാധാരണണക്കാരുടേയും, പാവപ്പെട്ടവരുടേയും കൂടെ ഉണ്ടാകും…

എന്നാലാകുന്ന സകല സഹായങ്ങളും ചെയ്തു തരുന്നതാണ്…നമ്മുക്ക് വേണ്ടത് social media യിൽ മാത്രം ഒതുങ്ങുന്ന വിപ്ളവങ്ങളല്ല…മറിച്ച് മണ്ണിൽ ഉറച്ച കാൽ വെച്ചു നടത്തുന്ന ഇതു പോലുള്ള വിപ്ളവങ്ങളാണ്.

https://www.facebook.com/santhoshpandit/posts/1778608438860075

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ