സർക്കാർ സ്‌കൂളിലെ പരിപാടിയിൽ നിന്ന് സഞ്ജു ടെക്കിയെ ഒഴിവാക്കി; സംഭവം വിവാദമായതിന് പിന്നാലെ നടപടി

മണ്ണഞ്ചേരി സർക്കാർ സ്‌കൂളിലെ പരിപാടിയിൽ നിന്ന് വിവാദ യുട്യൂബർ സഞ്ജു ടെക്കിയെ ഒഴിവാക്കി. കുട്ടികളുടെ മാഗസിൻ പ്രകാശനച്ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു സഞ്ജു ടെക്കി. റോഡ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ടയാളെ അതിഥിയാക്കിയത് വിവാദമായിരുന്നു. അതേസമയം വിവാദങ്ങളുണ്ടെങ്കിൽ ഒഴിവാകാമെന്ന് സഞ്ജു അറിയിച്ചെന്ന് സംഘാടകർ അറിയിച്ചു. റോഡ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ട സഞ്ജുവിനെതിരെ നിലവിൽ കേസുണ്ട്. കാറിനുള്ളിൽ സ്വിമ്മിങ് പൂൾ നിർമിച്ചതിന് സഞ്ജുവിന്റെ ലൈസൻസ് ആജീവനാന്തം റദ്ദാക്കിയിരുന്നു.

സർക്കാർ ഹൈസ്‌കൂളിലെ പരിപാടിയിൽ മുഖ്യാതിഥിയായി യുട്യൂബർ സഞ്ജു ടെക്കിയെ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു പരിപാടി നടത്താൻ പദ്ധതി ഇട്ടിരുന്നത്. പാലക്കാട് മണ്ണഞ്ചേരി സർക്കാർ ഹൈസ്കൂളിലാണ് കുട്ടികളുടെ മാഗസിൻ പ്രകാശനച്ചടങ്ങിൽ മുഖ്യാതിഥിയായി ആയിരുന്നു സഞ്ജു ടെക്കിക്ക് ക്ഷണം. എന്നാൽ വാർത്ത പുറത്ത് വന്നതോടെ സംഭവം വിവാദമായി. റോഡ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ട സഞ്ജുവിനെ മുഖ്യാഥിതി ആക്കിയതിൽ നിരവധി വിമർശനങ്ങളാണ് ഉയർന്നത്.

ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സഞ്ജു തന്റെ വാഹനമായ ടാറ്റ സഫാരിയില്‍ സ്വിമ്മിംഗ് പൂളൊരുക്കി അമ്പലപ്പുഴയിലെ റോഡിലൂടെ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്തത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ തന്റെ ‘വ്‌ളോഗ്സ്’ എന്ന യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് സഞ്ജുവിനെതിരെ നടപടിയെടുത്തത്. സ്വിമ്മിംഗ് പൂൾ ഒരുക്കിയ കാര്‍ പിടിച്ചെടുത്ത എംവിടി കാറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്തു.

സഞ്ജുവിനെതിരെ ആറു വകുപ്പുകള്‍ പ്രകാരം മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു. വാഹനമോടിച്ച സൂര്യനാരായണന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡും ചെയ്തു. ഇരുവരും ഒരാഴ്ച ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ട് കഴിയുന്നവര്‍ക്ക് സേവനം ചെയ്യണമെന്ന് എംവിടി ഉത്തരവുമിട്ടു. അതേസമയം ജൂണ്‍ മൂന്നു മുതല്‍ മലപ്പുറം എടപ്പാളിലുള്ള മോട്ടോര്‍വാഹന വകുപ്പിന്റെ കേന്ദ്രത്തില്‍ ഡ്രൈവിങ്ങും റോഡുസുരക്ഷയും സംബന്ധിച്ച ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കണമെന്നും എംവിടി ശിക്ഷ നൽകിയിരുന്നു.

എന്നാൽ ഇതിന് പിന്നാലെ സഞ്ജു ടെക്കി മോട്ടോര്‍ വാഹന വകുപ്പിനെ പരിഹസിച്ച് പുതിയ വീഡിയോ ഇറക്കി. മോട്ടോര്‍ വാഹന വകുപ്പിന്റെ കേസിന് പിന്നാലെ തന്റെ ചാനലിന് ലോകം മുഴുവന്‍ റീച്ച് ലഭിച്ചെന്നും, 10 ലക്ഷം ചെലവഴിച്ചാലും ലഭിക്കാത്ത പ്രശസ്തി തനിക്കുണ്ടായെന്നും സഞ്ജു വിഡിയോയിൽ പറഞ്ഞു. എംവിഡിക്ക് നന്ദിയുണ്ടെന്നും ലോകത്തിന്റെ പവ ഭാഗങ്ങളില്‍ നിന്നും ആരാധകരുടെ സ്‌നേഹപ്രവാഹമാണെന്നും സഞ്ജു വീഡിയോയില്‍ പറയുന്നുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശീലന ക്ലാസിനെയും സഞ്ജു വീഡിയോയില്‍ പരിഹസിച്ചിരുന്നു. ഒരു യാത്ര പോയിട്ട് കുറെ കാലമായെന്നും കുറ്റിപ്പുറത്തേക്കുള്ള യാത്ര സുഹൃത്തുക്കളുമൊത്തുള്ള ട്രിപ്പാക്കി മാറ്റുമെന്നും സഞ്ജു വിഡിയോയിൽ പറഞ്ഞു.

തുടർന്ന് കേസിൽ ഹൈക്കോടതി ഇടപെടൽ ഉണ്ടായി. യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശം നൽകി. കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ സംഭവം വളരെ ഗൗരവമായാണ് കാണുന്നതെന്നും വിഷയത്തിൽ കർശന നടപടി എടുക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിനെ പരിഹസിച്ച് സഞ്ജു ടെക്കി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ഹൈകോടതി ഇടപെടൽ.

Latest Stories

IND vs ENG: നാലാം ടെസ്റ്റിൽ നിന്ന് ഇന്ത്യൻ ഫാസ്റ്റ് ബോളർ പുറത്ത്, മറ്റൊരു താരത്തിന്റെ കാര്യത്തിലും ആശങ്ക

പ്രണവിന്റെ കോളറിന് പിടിച്ച സം​ഗീതിന് മോഹൻലാലിന്റെ മറുപടി, ഹൃദയപൂർവ്വം ടീസറിന് പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകർ

അഹമ്മദാബാദ് വിമാന ദുരന്തം; വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചിരുന്നു, പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് പൂർണ്ണമായും കത്തിനശിച്ചു

താടിയെടുത്ത് മീശ പിരിച്ച് പുതിയ ലുക്കിൽ മോഹൻലാൽ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

വാർഡുകളുടെ എണ്ണം കൂട്ടി, പോളിം​ഗ് ബൂത്തുകളുടെ എണ്ണം കുറച്ചു; തദ്ദേശ തിരഞ്ഞെടുപ്പിന്റെ കരട് പട്ടിക 23 ന് പ്രസിദ്ധീകരിക്കും

ബി​ഗ് ബോസ് മലയാളം സീസൺ 7 പ്രേക്ഷകരിലേക്ക്, ലോഞ്ച് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

ധർമസ്ഥലയിലെ ദുരൂഹത; പെൺകുട്ടിയെ നഗ്നയാക്കി റോഡിലൂടെ ഓടിച്ചത് കണ്ടെന്ന് ലോറി ഡ്രൈവർ, വെളിപ്പെടുത്തലുകൾ തുടരുന്നു

20 വർഷമായി 'ഉറങ്ങുന്ന രാജകുമാരൻ'; പ്രിൻസ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അന്തരിച്ചു

സ്ത്രീധനമായി ലഭിച്ച 43 പവൻ കുറവായതിനാൽ പീഡനം; ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവിനെതിരെ കേസെടുത്തു

IND VS ENG: " റിഷഭ് പന്ത് മികച്ച ഫോമിലാണ് എന്നാൽ അടുത്ത മത്സരത്തിൽ കളിപ്പിക്കരുത്"; ഞെട്ടിക്കുന്ന കാരണം തുറന്ന് പറഞ്ഞ് രവി ശാസ്ത്രി