യുഎയില്‍ നിന്നും തനിക്ക് വധഭീഷണിയെന്ന് സന്ദീപ് വാര്യര്‍; പൊലീസിന് പരാതി നല്‍കി; ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ള അസഭ്യവര്‍ഷത്തിനെതിരെയും നിയമ നടപടിയെന്ന് കോണ്‍ഗ്രസ് വക്താവ്

തനിക്കെതിരെ യുഎയില്‍ നിന്നും വധഭീഷണി ഉണ്ടായെന്ന പരാതിയുമായി കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. വാട്‌സ്ആപ്പ് വഴി യുഎഇ നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് അദേഹം പറഞ്ഞു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് സന്ദീപ് വാര്യര്‍ പരാതി നല്‍കി. ഇക്കാര്യം വ്യക്തമാക്കി അദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വാട്‌സാപ്പില്‍ യുഎഇ നമ്പറില്‍ നിന്നും ലഭിച്ച വധഭീഷണി സന്ദേശം സംബന്ധിച്ച പരാതി പാലക്കാട് എസ്പിക്ക് നല്‍കി. വോയിസ് മെസ്സേജില്‍ മുസ്ലിം സമുദായത്തെയും പാണക്കാട് തങ്ങള്‍ കുടുംബത്തെയും നിന്ദ്യമായ ഭാഷയില്‍ ആക്ഷേപിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങള്‍ക്കിടയില്‍ എന്റെ സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്ക് കീഴില്‍ അസഭ്യവര്‍ഷം നടത്തുകയും മതവിദ്വേഷവും വര്‍ഗീയതയും ഉള്‍പ്പെട്ട കമന്റുകള്‍ ചെയ്യുകയും ചെയ്ത വ്യക്തികള്‍ക്കെതിരെ അടുത്ത ദിവസങ്ങളില്‍ നിയമ നടപടി സ്വീകരിക്കും.

പാലക്കാട് എസ്പിക്ക് നല്‍കിയ പരാതി…

സര്‍ മുകളില്‍ നല്‍കിയിരിക്കുന്ന വോയിസ് മെസ്സേജുകള്‍ എനിക്ക് +971 55 426 0418 എന്ന യുഎഇ നമ്പറില്‍ നിന്ന് ഇന്ന് രാത്രി ലഭിച്ചതാണ്. ഇതിലെ രണ്ടാമത്തെ മെസ്സേജില്‍ നിന്നെ കയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ വേറെ രീതിയില്‍ കാണും എന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. ഇത് വധഭീഷണിയാണ്. മാത്രമല്ല പാണക്കാട് കുടുംബത്തെയും മുസ്ലിം മത വിഭാഗങ്ങളെയും അവഹേളിക്കുന്ന തരത്തിലും ഈ വോയിസ് മെസ്സേജില്‍ പരാമര്‍ശങ്ങള്‍ ഉണ്ട്. അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
വിശ്വസ്തതയോടെ,
സന്ദീപ് വാര്യര്‍
കെപിസിസി വക്താവ്
ദീപ്തി
ചെത്തല്ലൂര്‍ പോസ്റ്റ്
മണ്ണാര്‍ക്കാട് പാലക്കാട്

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും