നാലാമത് നാടക് എ ശാന്തകുമാര്‍ സ്മാരക സംസ്ഥാനതല നാടക പ്രതിഭപുരസ്‌കാരം സജി തുളസിദാസിന്

നാലാമത് നാടക് എ ശാന്തകുമാര്‍ സ്മാരക സംസ്ഥാനതല നാടക പ്രതിഭപുരസ്‌കാരം സജി തുളസിദാസിന്. നാടക് മുന്‍ ജില്ലാ പ്രസിഡന്റും നാടക പ്രവര്‍ത്തകനുമായ എ ശാന്തകുമാറിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം നേടി തിരുവനന്തപുരം സ്വദേശി സജി തുളസിദാസ്.
18ന് വൈകിട്ട് 5ന് കോഴി ക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ നാടക് സംസ്ഥാന പ്രസിഡന്റ് ഡി രഘൂത്തമന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഗംഗാധരന്‍ ആയടത്തിലും സെക്രട്ടറി എന്‍വി ബിജുവും പറഞ്ഞു.

നാടക-അഭിനയ ദൃശ്യമാധ്യമരംഗത്ത് 30 വര്‍ഷത്തോളമായി നടന്‍, സംവിധായകന്‍, അഭിനയ പരിശീലകന്‍, നാടകാദ്ധ്യാപകന്‍, ഡിസൈനര്‍, സംഘാടകന്‍ എന്നീ നിലകളില്‍ സജി തുളസിദാസ് പ്രവര്‍ത്തിക്കുന്നു. റെഡ്സ്റ്റാര്‍ ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് & ലൈബ്രറിയിലൂടെ പുരോഗമന പ്രസ്ഥാനങ്ങളുടെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സാക്ഷരതാമിഷന്റെയും കലാജാഥകളില്‍ അഭിനേതാവും പ്രവര്‍ത്തകനുമായിരുന്നു.

1995 വരെയുള്ള തുടക്കകാലത്ത് അമേച്വര്‍ നാടകരംഗത്ത് നടനായും സംഘാടകനായും 25 ല്‍ പരം നാടകങ്ങളും നിരവധി തെരുവുനാടകങ്ങളുമായി നൂറോളം വേദികളിലെത്തി. സംസ്ഥാനത്തെ വിവിധ പ്രാദേശിക-ദേശീയ-അന്തര്‍ദേശീയ നാടകസംഘങ്ങളിലൂടെ ഗ്രാമീണ, അക്കാദമിക്, പരീക്ഷണ, അമേച്വര്‍, പ്രൊഫഷണല്‍ നാടകരംഗത്തെ വിദഗ്ധരോടൊപ്പം 90 ഓളം നാടകങ്ങളില്‍ അഭിനയിച്ചു.

പ്രധാന രചനകള്‍: ഉയിര്‍ത്തെഴുന്നേല്പ്, ചായം തേച്ച മുഖങ്ങള്‍, തോരാത്ത മഴ, വാന്‍ഗോഗ്, കൂടെ, ഒരു നടന്‍.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ