സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിന് പുറത്തേക്ക്, എ.എ.പിയിലേക്കോ അതോ സ്വന്തം പാര്‍ട്ടിയോ?

രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ പി സി സി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിന് പുറത്തേക്ക്. പാര്‍ട്ടി വിരുദ്ധമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച നിരാഹാര സമരവുമായി സച്ചിന്‍ പൈലറ്റ് മുന്നോട്ട പോകാന്‍ തിരുമാനിച്ചതോടെയാണ് അദ്ദേഹത്തിന് പാര്‍ട്ടിക്ക് പുറത്തേക്ക് പോകാനുളള വഴി തെളിഞ്ഞത്. മുന്‍ ബി.ജെ.പി. സര്‍ക്കാരിനെതിരേയുള്ള അഴിമതി ആരോപണങ്ങളില്‍ അന്വേഷണമാവശ്യപ്പെട്ടാണ് പൈലറ്റ് നിരാഹാരമിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കി എന്ന് ഉറപ്പാക്കേണ്ടതുണ്ട് എന്നാണ് നിരാഹാരമിരിക്കാനുള്ള കാരണമായി സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ ബി ജെ പി നേതാക്കള്‍ക്കെതിരെയുള്ള അഴിമതിയാരോപണങ്ങളില്‍ അശോക് ഗെഹലോട്ട് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ടെന്നും സച്ചിന്‍ പൈലറ്റിന്റെ നിരാഹാര സമരം അനാവശ്യമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സ്മ്മര്‍ദ്ധത്തിലാക്കാനും അത് കൊണ്ട് സമ്മതിക്കാന്‍ കഴിയില്ലന്നുമാണ് ഗെഹലോട്ട് പക്ഷം പറയുന്നത്. അവസാനം നിമിഷം ഗെഹലോട്ടിനെ മാറ്റി സച്ചിനെ മുഖ്യമന്ത്രിയാക്കിയാല്‍ അത് രാഷ്ട്രീയമായി വലിയ തിരിച്ചടി സമ്മാനിക്കുമെന്നാണ് കോണ്‍ഗ്രസ് നേൃത്വത്വം കരുതുന്നത്.

2018 ല്‍ കോണ്‍ഗ്രസിന് രാജസ്ഥാനിലുണ്ടായ വിജയം പി സി സി അധ്യക്ഷനായ സച്ചിന്‍ പൈലറ്റിന്റെ മികച്ച പ്രവര്‍ത്തനം കൊണ്ടായിരുന്നുവെന്ന് പല ഭാഗത്തും നിന്നും അഭിപ്രായമുയര്‍ന്നെങ്കിലും അന്ന് ഐ ഐ സി സി സംഘടനാ സെക്രട്ടറിയായിരുന്ന അശോക് ഗെഹലോട്ടിനെയാണ് ഹൈക്കമാന്‍ഡ് ഇടപെട്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക കൊണ്ടുവന്നത്. അതോടെ സച്ചിന്‍ പൈലറ്റ് ഉടക്കിനില്‍ക്കുകയായിരുന്നു.

ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണ്ടാ എന്ന് വച്ച് ഹൈക്കമാന്‍ഡ് തിരുമാനിച്ചതോടെ സച്ചിന്‍ പൈലറ്റിന് കോണ്‍ഗ്രസ് വിടുക എന്നത് മാത്രമാണ് മാഗമായിട്ടുള്ളത്. അതേ സമയം ബി ജെ പിക്ക് രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ ധാരാളം ഉള്ളത് കൊണ്ടും വലിയ രാഷ്ട്രീയ സ്വാധീനം ഉള്ളത് കൊണ്ടും സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി പദവി നല്‍കി ആകര്‍ഷിക്കാന്‍ സാധ്യയില്ലന്നറിയുന്നു.അത് കൊണ്ട് സ്വന്തം പാര്‍ട്ടിയുണ്ടാക്കി മുന്നോട്ട് പോകാനോ എ എ പി യിലേക്ക് നീങ്ങാനോ ആണ് സച്ചിന്റെ പദ്ധതിയെന്നറിയുന്നു,

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ