ശബരിമല സ്വർണക്കൊള്ള; ശ്രീകോവിലിന്റെ പുതിയ വാതില്‍ ബെംഗളൂരുവിലും പ്രദര്‍ശിപ്പിച്ചു, ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെട്ട ദൃശ്യങ്ങള്‍ പുറത്ത്

ശബരിമല സ്വർണക്കൊള്ളയിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ശബരിമല ശ്രീകോവിലിന്റെ പുതിയ വാതില്‍ ബെംഗളൂരുവിലും പ്രദർശിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ഈ ദൃശ്യങ്ങളിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ഉൾപ്പെട്ടിട്ടുണ്ട്. നിരവധി ഭക്തജനങ്ങളും പുരോഹിതരും വാതില്‍ കാണാനായി എത്തുന്നതും അവിടെ ചില പൂജകള്‍ നടക്കുന്നതായും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ വാതില്‍ പ്രദര്‍ശനത്തിന് വച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും സഹായി രമേഷ് റാവുവുമാണ് വാതില്‍ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കിയത്. 2019ലാണ് ശബരിമലയിലെ ശ്രീകോവിലിന്റെ പുതിയ വാതില്‍ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ വച്ച് നിര്‍മിച്ചത്. പിന്നീട് ഇത് ചെന്നൈയിലേക്ക് കൊണ്ടുപോയി സ്വര്‍ണംപൂശി.

സ്വര്‍ണം പൂശിയ ശേഷം വീണ്ടും ബെംഗളൂരുവിലെ ക്ഷേത്രത്തില്‍ വാതില്‍ കൊണ്ടുവന്ന ശേഷമാണ് പ്രദര്‍ശനം നടത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി വാതില്‍ പ്രദര്‍ശിപ്പിച്ചിരുന്നുവെന്ന റിപ്പോര്‍ട്ട് മുന്‍പുതന്നെ പുറത്തുവന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഒരു ദിവസത്തെ പ്രദര്‍ശനത്തിനുശേഷം വാതില്‍ എങ്ങോട്ടാണ് കൊണ്ടുപോയത് എന്നതില്‍ വ്യക്തതയില്ല. ചെന്നൈയില്‍ ഉള്‍പ്പെടെ ചില പ്രമുഖര്‍ക്ക് മുന്‍പിലും ഉണ്ണികൃഷ്ണന്‍ പോറ്റി ഇതേ വാതില്‍ പ്രദര്‍ശിപ്പിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ