ശബരിമല സ്വർണക്കൊള്ള കേസ്; ദ്വാരപാലകശിൽപ്പത്തിൽ കേടുവരുത്തിയതിന് പിന്നിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപെടലുണ്ടായി

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക കണ്ടെത്തൽ. ദ്വാരപാലകശിൽപ്പത്തിൽ കേടുവരുത്തിയതിന് പിന്നിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപെടലുണ്ടായതായി സൂചന. ഉണ്ണികൃഷ്ണൻ പോറ്റി നിർമ്മിച്ച പീഠം സ്ഥാപിക്കുന്നതിനിടെയിലാണ് ശിൽപ്പത്തിന് കേടുപാട് സംഭവിച്ചത്. ശിൽപ്പത്തിന്റെ കാല് പൊട്ടിയതിന്റെ പേരിൽ 2021 മുതൽ വീണ്ടും പാളി കടത്താൻ ശ്രമം തുടങ്ങിയെന്നാണ് പ്രത്യേക അന്വേഷണ സംഘം വിലയിരുത്തുന്നത്.

പീഠത്തിന്റെ അളവ് കൃത്യമല്ലാത്തതിനെ തുടർന്ന് പോറ്റി ഇത് തിരികെ കൊണ്ടുപോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ പീഠം പോറ്റിയുടെ ബന്ധുവിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത്. ഏറെ നാളായി നീണ്ടുപോയ ഈ സംഭവവുമായി ബന്ധപ്പെട്ട ഫയലുകൾ വീണ്ടും സജീവമാകുന്നത് 2024 ലാണ്.

2024ൽ മുരാരിബാബു എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റ ശേഷമാണ് ഈ കേസിന്റെ ഫയൽ വീണ്ടും സജീവമായത് എന്നും വ്യക്തമാകുന്നു. ശിൽപ്പത്തിന് കേടുപാട് സംഭവിച്ചതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ് അന്വേഷണസംഘം.

Latest Stories

അദാനി പോർട്സുമായി കൈകോർക്കുന്നു; വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ നിക്ഷേപം നടത്താൻ എംഎസ്എസി

'വാക്കുകൾ വളച്ചൊടിച്ചു, കൈ വിരലുകളുടെ തുമ്പത്ത് ഒരു ഫോണും, കീ ബോർഡും ഉണ്ടെങ്കിൽ എന്തും പറയാമെന്നും എഴുതാമെന്നും കരുതരുത്'; സീമ നായർ

'അമിതമായ വെളിച്ചവും ശബ്ദവും പാടില്ല, അപകടകരമല്ലാത്ത കളർ കോഡും, ഫിറ്റിംഗ്സും പ്രശ്നമല്ല'; വാഹന മോഡിഫിക്കേഷനിൽ കൂടുതൽ ഇളവുകൾ ഉണ്ടാകില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി; ബിജെപി കൗൺസിലർമാർക്കെതിരെ കേസെടുത്ത് പോലീസ്, ചെമ്പഴന്തി ഉദയൻ ഒന്നാംപ്രതി

'പ്രശ്നം ഉടൻ പരിഹരിക്കും'; ആർ രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ പൊലീസിന്റെ പ്രത്യേക സംഘം പുനഃപരിശോധിക്കും

മാസപ്പടി കേസ്; സിഎംആർഎൽ പ്രതിനിധികളുടെയും വീണയുടെയും മൊഴിയിൽ വൈരുദ്ധ്യം, വിശദമായി പരിശോധിക്കാൻ ഇഡി

എൻ ശേഷാദ്രിനാഥന്റെ നിയമനത്തിൽ വിവാദം; ആഭ്യന്തരമന്ത്രിയെ കാണാൻ പിഎം നിയാസ്, ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്ന് ആരോപണം

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഏഴിടത്ത് യെല്ലോ അലേർട്ട്

അഭിഷേകിനെയും സഞ്ജുവിനെയും ടീമിൽ നിന്നും പുറത്താക്കാതെ വൈഭവിനെ പരീക്ഷിക്കണം: സുനിൽ ഗാവസ്‌കർ

'കൊടുങ്കാറ്റിനെ പിടിച്ച് കെട്ടാൻ സാധിക്കില്ല'; ജപ്പാനെ തോല്പിച്ച് ബ്രസീൽ പ്രീ-ക്വാർട്ടറിൽ