'ശബരിമല സ്വർണക്കൊള്ള കേസ് തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിൽ ഒതുക്കാൻ നോക്കണ്ട, തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ നോക്കണ്ട'; കെ മുരളീധരൻ

ശബരിമല സ്വർണക്കൊള്ള കേസ് തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിൽ ഒതുക്കാൻ നോക്കണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ദേവസ്വം ബോർഡ് ഭരണകർത്താക്കൾ വിചാരിച്ചാൽ മാത്രം ഇത്രയും സ്വർണം കടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്നും കേസിൽ തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ നോക്കേണ്ടെന്നും കെ മുരളീധരൻ വിമർശനം ഉന്നയിച്ചു.

ശബരിമലയിൽ നടന്ന തിരിമറികൾ അറിഞ്ഞിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് ഇവരൊക്കെ മന്ത്രിമാരായി ഇരിക്കുന്നത് എന്നും കെ മുരളീധരൻ ചോദിച്ചു. സ്വന്തം വകുപ്പിന്റെ കീഴിൽ ഒരു കൊള്ള നടക്കുമ്പോൾ അത് കണ്ടുപിടിക്കാൻ മന്ത്രിമാർക്ക് കഴിഞ്ഞ എന്നുപറഞ്ഞാൽ ആരാണ് വിശ്വസിക്കുക. പ്രത്യേകിച്ച് മാർക്സിസ്റ്റ് പാർട്ടി പോലെ ഒരു സംവിധാനത്തിൽ. അറസ്റ്റിലായവരെല്ലാം ഒരേ പാർട്ടിക്കരല്ലേ? എന്നും മുരളീധരൻ ചോദിച്ചു.

സ്വന്തം പാർട്ടിക്കാർ സ്വർണം കടത്തിയത്, സിപിഎമ്മും അതിന്റെ തലപ്പത്തുള്ളവരും മന്ത്രിയും അടക്കം അറിഞ്ഞില്ല എന്നുപറഞ്ഞാൽ എങ്ങനെ ശരിയാകും. ഇപ്പോൾ ജയിലിൽ കിടക്കുന്ന നാലഞ്ച് പേരും തന്ത്രിയും ചേർന്നാൽ എല്ലാമായി, കേസ് കഴിഞ്ഞു എന്നാണ് സർക്കാർ കരുതുന്നതെങ്കിൽ അത് അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ കെ മുരളീധരൻ തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ നോക്കണ്ടന്നും പറഞ്ഞു.

കേസിൽ തന്ത്രി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിയില്ല. അന്വേഷണത്തിലൂടെ മാത്രമേ അത് ബോധ്യമാകൂ. അത് കോടതിയിൽ പറയേണ്ട കാര്യമാണ്. പക്ഷേ, ദേവസ്വം ബോർഡ് ഭരണകർത്താക്കൾ വിചാരിച്ചാൽ മാത്രം ഇത്രയും വലിയ തോതിൽ സ്വർണം കടത്തിക്കൊണ്ടുപോകാൻ കഴിയില്ല എന്നും കെ മുരളീധരൻ പറഞ്ഞു.

Latest Stories

'അച്ഛനാകാന്‍ യോഗ്യതയില്ലാത്ത തെറ്റായ ഒരു പുരുഷനെ വിശ്വസിച്ചതിന് ഞങ്ങളുടെ കുഞ്ഞുങ്ങള്‍ പൊറുത്തുതരട്ടെ'; എങ്ങുമെത്താതിരുന്ന നിലവിളി ദൈവം കേട്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ ആദ്യ യുവതി

'രണ്ട് ലൈംഗിക പീഡന പരാതികള്‍ പുറത്ത് വന്നതോടെ പരാതിപ്പെടാതിരിക്കാന്‍ ഭീഷണി, മാതാപിതാക്കളേയും സഹോദരിയേയും ഇല്ലാതാക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തി'

'രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം, കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് അവസാനിപ്പിക്കണം'; മന്ത്രി വി ശിവൻകുട്ടി

രാഹുലിനെതിരെയുള്ളത് ബലാൽസംഗവും, നിർബന്ധിത ഗർഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങൾ; പരാതിക്കാരിയുടെ മൊഴിയെടുത്ത് അന്വേഷണ സംഘം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, കസ്റ്റഡിയിൽ എടുത്തത് അർദ്ധരാത്രി 12.30ന് പാലക്കാട്ടെ ഹോട്ടലിൽ നിന്ന്

ആരും ദേഷ്യപ്പെട്ടിട്ട് കാര്യമില്ല, ആ താരത്തെ ടീമിൽ എടുത്തത് നന്നായി, അവനെക്കാൾ മികച്ച ഓൾറൗണ്ടർ ഇന്ന് ഈ രാജ്യത്തില്ല: ഇർഫാൻ പത്താൻ

'ഇനി തീ പാറും'; സഞ്ജുവിന്റെ വെടിക്കെട്ട് തുടരാൻ പരിശീലിപ്പിച്ച് യുവരാജ് സിങ്

'ഇത്തവണ നിങ്ങള്‍ എന്നെ കൊന്നില്ല, പകരം എന്റെ ശബ്ദമായ ആ ചാനലിനെയാണ് കൊന്നത്'; EX- മുസ്ലീമിന്റെ യാഥാസ്ഥിതിക മതവാദികള്‍ക്കെതിരായ പോരാട്ടത്തിനെതിരെ മാസ് റിപ്പോര്‍ട്ട് അടിയ്ക്കല്‍; യൂട്യൂബ് ചാനല്‍ പൂട്ടിച്ചതിനെതിരെ നിയമനടപടിയുമായി ലിയാക്കത്തലി ഹൈക്കോടതിയില്‍

'മതത്തെ രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്നു, കോൺഗ്രസും ലീഗും ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടാൻ ഒരു മടിയും ഇല്ലാത്തവർ'; എം വി ഗോവിന്ദൻ

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ പരിശോധനക്കെത്തി എസ്ഐ‌ടി