എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച ശബരില സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട ആരോപണത്തിന് പിന്നാലെ എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. നടപടി ചർച്ച ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. പാർട്ടി പരിപാടികളിൽ നിന്നും മാറ്റി നിർത്തിയ പത്മകുമാർ കഴിഞ്ഞ ആഴ്ചയാണ് പാർട്ടി അംഗത്വം പുതുക്കിയത്. ഇതിന് പിന്നാലെയാണ് ഒടുവിൽ നടപടിയിലേക്ക് കടക്കാൻ സിപിഎം ഒരുങ്ങുന്നത്.
ഈ മാസം 15ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി ചേരും. അന്ന് നടപടിയെടുക്കാനാണ് സാധ്യത. പത്മകുമാറിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്താൻ മാത്രമായിരുന്നു ഇതുവരെയുള്ള നിർദേശം. എന്നാൽ ഇനി പാർട്ടിയിൽ നിന്നും പുറത്താക്കുമോ സസ്‌പെൻഡ് ചെയ്യുമോ എന്നാണ് അറിയേണ്ടത്. ശബരില സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട ആരോപണം വന്നതിന് പിന്നാലെ പത്മകുമാറിനെതിരെ നടപടിയെടുക്കാത്തതിൽ പാർട്ടിക്ക് അകത്തുനിന്നും പുറത്ത് നിന്നും വിമർശനം ഉയർന്നിരുന്നു.
സ്വർണ്ണക്കൊള്ള ആരോപണം തെരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വം മയപ്പെടുത്തിയിരുന്നു. എന്നാൽ, നടപടി പരാമർശിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി ശഠിച്ചു. ഇതിന് പിന്നാലെയാണ് സിപിഎം തിരുത്തിന് തയാറായത്. എ പത്മകുമാറിനെതിരെ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി എ പത്മകുമാറിനെ ചുമതലപ്പടുത്തുകയും ചെയ്തു.