ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം; ജയില്‍ മോചിതനാകും

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്.ബൈജുവിന് ജാമ്യം. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം അപഹരിച്ച കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തേ കട്ടിളപ്പാളി കേസില്‍ ജാമ്യം ലഭിച്ച ബൈജുവിന് ദ്വാരപാലക കേസിലും ജാമ്യം ലഭിച്ചതോടെ ജയില്‍ മോചിതനാകാം.

അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത പശ്ചാത്തലത്തിലാണ് കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. ശബരിമല സ്വര്‍ണാപഹരണ കേസുകളില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈനിലാണ് ശങ്കരദാസിനെ ഹാജരാക്കിയത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശങ്കരദാസ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ മാര്‍ച്ച് രണ്ടിന് വിധി പറയും.

ഇതുവരെ ആറു പ്രതികളാണ് ജാമ്യത്തിലിറങ്ങിയത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കം 4 പേര്‍ക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ പുറത്തിറങ്ങിയത്.

ശബരിമല സ്വര്‍ണാപഹരണക്കേസുകളിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി, ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി. സുധീഷ്‌കുമാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മിഷണറുമായ എന്‍. വാസു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ എസ്.ശ്രീകുമാര്‍, തന്ത്രി കണ്ഠരര് രാജീവര് എന്നിവര്‍ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.

ശബരിമല സ്വര്‍ണകൊടിമര പുനനിര്‍മ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം നടന്മാരായ മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി. സ്വര്‍ണകൊടിമരത്തിന് സംഭാവന നല്‍കിയതിലാണ് പ്രത്യേക സംഘം മൊഴി രേഖപ്പെടുത്തിയത്. സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു ഇതിന് പിന്നാലെയാണ് മോഹന്‍ലാലിന്റെ മൊഴി തിരുവനന്തപുരത്ത വെച്ച് പ്രത്യേക വിജിലന്‍സ് സംഘം രേഖപ്പെടുത്തിയത്. സുഹൃത്തായ സുരേഷ് ഗോപിയാണ് കൊടിമര നിര്‍മ്മാണത്തിന് സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചതെന്നാണ് മോഹലാലിന്റെ മൊഴി. സുഹൃത്തിന് പണം കൈമാറുകയും തലസ്ഥാനത്തെ ഒരു ജ്വല്ലറിയില്‍ നിന്നും രണ്ട് പവന്‍ സ്വര്‍ണം വാങ്ങി ശബരിമലയില്‍ എത്തിച്ചുവെന്നുമാണ് മൊഴി. ഇന്നലെ ഉച്ചയ്ക്ക് കൊച്ചയില്‍ വച്ച് ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി. പ്രമഖര്‍ നല്‍കിയ സ്വര്‍ണമെല്ലാം സ്വീകരിച്ചിട്ടും രേഖപ്പെടുത്തുകയോ രസീത് നല്‍കാത്ത സംഭവമാണ് തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നില്‍

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ