ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രങ്ങളുടെ കരട് തയ്യാറായിട്ടും അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്ന് ആക്ഷേപം; 1700 ഗ്രാം, കവര്‍ച്ച ചെയ്ത സ്വര്‍ണത്തില്‍ അന്തിമധാരണയായി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റപത്രം വൈകുന്നതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നു. രണ്ട് കുറ്റപത്രങ്ങളുടെയും കരട് തയ്യാറായിട്ടും അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്നാണ് ആക്ഷേപം. കുറ്റപത്രം ബോധപൂര്‍വ്വം വൈകിപ്പിക്കുന്നതാണോ എന്നതാണ് നിലവില്‍ ഉയരുന്ന സംശയം. ജംഷഡ്പൂരിലെ ലാബിലെ പരിശോധനഫലം വാങ്ങുന്നതിലും കാലതാമസം നേരിടുന്നുണ്ടെന്നും ആക്ഷേപം ഉയരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കരദാസിന് ഇന്നലെ ജാമ്യം കിട്ടിയിരുന്നു. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടുകേസുകളിലും സ്വാഭാവിക ജാമ്യമാണ് ശങ്കരദാസിന് ലഭിച്ചത്. ഇതോടെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി അറസ്റ്റ് ചെയ്ത മുഴുവന്‍ പ്രതികള്‍ക്കും ജാമ്യമായി. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് പ്രതികള്‍ക്ക് പുറത്തേക്ക് വഴിയൊരുക്കിയത്.

കട്ടിളപ്പാളിക്കേസിലും ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട കേസിലും ശങ്കരദാസ് 90 ദിവസം ജയിലില്‍ കിടന്നിരുന്നു. എന്നാല്‍, എസ്‌ഐടിക്ക് സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ശങ്കരദാസിന് സ്വാഭാവിക ജാമ്യം ലഭിച്ചത്.

ഇതിനിടയില്‍ ശബരിമലയില്‍ കവര്‍ച്ച ചെയ്ത സ്വര്‍ണത്തില്‍ അന്തിമധാരണയായി. 1700 ഗ്രാം സ്വര്‍ണം കവര്‍ന്നതായാണ് അന്തിമ നിഗമനം. കുറ്റപത്രം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി വേണം. പുതിയ സര്‍ക്കാര്‍ വന്ന ശേഷം അനുമതി തേടാമെന്ന നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. രണ്ട് കേസുകളിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി. ദ്വാരപാലക കേസില്‍ ആകെ 15 പ്രതികളാണുള്ളത്. എന്‍ വാസു ദ്വാരപാലക കേസില്‍ മാത്രമാണ് പ്രതി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ