'ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും, തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും'; കെ മുരളീധരൻ

ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടുമെന്ന് മന്ത്രി കെ മുരളീധരൻ. ശബരിമല സ്വർണ്ണ കൊള്ളയിൽ ഊർജിത അന്വേഷണം ഉണ്ടാകുമെന്നും വകുപ്പ് സംബന്ധിച്ച നോട്ടിഫിക്കേഷൻ വന്ന ശേഷം ബാക്കി കാര്യങ്ങൾ ഔദ്യോഗികമായി വിശദീകരിക്കാമെന്നും മന്ത്രി പറഞ്ഞു.അനാവശ്യ യാത്ര ഒക്കെ ഒഴിവാക്കുമെന്നും ചെലവ് കുറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ വിഡി സതീശൻ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലേറി രണ്ടു ദിവസമായിട്ടും വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനമായില്ല. മന്ത്രിമാരുടെ വകുപ്പുകളിൽ ചില തർക്കങ്ങളുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

ചില വകുപ്പുകളിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന് കെ മുരളീധരൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം, ഫിഷറീസ് അങ്ങനെ ചില തർക്കങ്ങളുണ്ട്. അത് ഇന്നത്തോടെ പരിഹരിക്കുമെന്ന് മുരളീധരൻ പറഞ്ഞു. ഇന്ന് വൈകുന്നേരത്തിനുള്ളിൽ വിജ്ഞാപനം വരും. വൈകിയതിൽ ഒരു നാണക്കേടും ഇല്ല. ഇന്നലെയല്ലേ സത്യപ്രതിജ്ഞ ചെയ്തത് എന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തിച്ചു.

Latest Stories

തിരുത്താൻ ബാധ്യസ്ഥരായവർ തിരുത്തണം, ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയെ തിരുത്താൻ കഴിയില്ല; ശൈലജയെ ചാവേർ ആക്കിയതല്ല: പി. കെ. ശ്രീമതി

‘പ്രതിപക്ഷ ഉപനേതൃസ്ഥാനം അര്‍ഹതപ്പെട്ടത്, ഇതില്‍ നിന്ന് പിന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടില്ല'; ബിനോയ് വിശ്വം

'സത്യത്തിൽ ഇത് പറയാൻ ചമ്മലാണ്, നിങ്ങൾ പ്രതീക്ഷിക്കുന്ന ത്രസിപ്പിക്കുന്ന രംഗങ്ങൾ ഒന്നും ഉണ്ടാകില്ല'; ഇൻ​സ്റ്റ​ഗ്രാം സബ്സ്ക്രിപ്ഷൻ തുടങ്ങി നടി മഞ്ജു പത്രോസ്

മുപ്പതിന്റെ നിറവില്‍ ചാവറ മാട്രിമോണി; കരുതലായി 'ചാവറ കെയര്‍' പദ്ധതിക്ക് തുടക്കം

മന്ത്രിയായി വെറുപ്പ് സമ്പാദിക്കുന്നതിലും നല്ലത് എംഎൽഎ ആയി തുടരുന്നത്; ജനങ്ങളിൽ നിന്ന് അകലാനും സാധ്യതയുണ്ട് : ചാണ്ടി ഉമ്മൻ

'അവനും ഒരു ജീവിയല്ലേ... ഭൂമിയുടെ അവകാശിയല്ലേ, എന്തെങ്കിലും കാണിച്ചു ജീവിക്കട്ടേ'; അലിൻ ജോസ് പെരേര ഒറ്റക്ക് വഴിവെട്ടി വന്നവനെന്ന് ടിനി ടോം

'അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം'; മൃഗസ്‌നേഹികളുടെ അപേക്ഷ തള്ളി സുപ്രീം കോടതി

'ആശമാരെ ഇടതുപക്ഷം ആക്ഷേപിച്ചിട്ടില്ല, സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്'; ഇപ്പോഴത്തെ പ്രഖ്യാപനം സ്വാഗതാർഹമെന്ന് കെ കെ ശൈലജ

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: എസ്‌ഐടി രൂപീകരിക്കാനുള്ള ശുപാർശ ഡിജിപി ആഭ്യന്തര വകുപ്പിന് കൈമാറി

മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റശേഷം ഉള്ള ആദ്യ പ്രവർത്തി ദിനം; 10 വർഷത്തിന് ശേഷം തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ സമരഗേറ്റ് തുറന്നു