ശബരിമല സ്വർണക്കൊള്ള; സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർദ്ധനും അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റ് നടത്തി പ്രത്യേക അന്വേഷണ സംഘം. സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണംവാങ്ങിയ ബെല്ലാരി ഗോവർധനനുമാണ് അറസ്‌റ്റിലായത്. ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനിയാണ്. ശില്പലങ്ങളിൽ നിന്ന് വേർതിരിച്ച സ്വർണം വാങ്ങിയത് ഗോവർധനനും. പോറ്റിയും ഭണ്ഡാരിയും തമ്മിൽ അടുത്ത ബന്ധമാണെന്നാണ് വിവരം.

ശബരിമലയില്‍ നിന്നും കടത്തിക്കൊണ്ടുപോയ സ്വർണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ചാണ് സ്വർണം വേർതിരിച്ചെടുക്കുന്നത്. വേർതിരിച്ച സ്വർണം കല്‍പ്പേഷ് എന്ന ഇടനിലക്കാരൻ വഴി ഗോവ‍ർദ്ധനന് കൊടുത്തു എന്നാണ് എസ്ഐടി കണ്ടെത്തല്‍. ബെല്ലാരിയില്‍ നടന്ന തെളിവെടുപ്പില്‍ 800 ഗ്രാമിലധികം സ്വർണം ഗോവർദ്ധന്‍റെ ജ്വല്ലറിയില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അതിന് ശേഷം തന്ത്രിയുടെ മൊഴി എടുത്തപ്പോൾ തന്ത്രി പറഞ്ഞത് ഗോവർദ്ധനുമായി അടുത്ത ബന്ധമുണ്ടെന്നും ജ്വല്ലറിയില്‍ പോയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയാണ് പരിചയപ്പെടുത്തിയതെന്നുമാണ്. പങ്കജ് ഭണ്ഡാരി ആദ്യം തെറ്റായ മൊഴിയാണ് അന്വേഷണ സംഘത്തിന് നല്‍കിയത്. ഇയാൾ ആദ്യം പറഞ്ഞിരുന്നത് സ്വർണപ്പാളികൾ തന്‍റെ സ്ഥാപനത്തില്‍ എത്തിച്ചിട്ടില്ല എന്നും ചെമ്പുപൂശിയ പാളികളാണ് എത്തിയത്. കൂടാതെ സ്വർണം പൂശിയ പാളികൾ താൻ ഏറ്റെടുക്കുകയോ സ്വർണം പൂശുകയോ ചെയ്യില്ല എന്നും ഇയാൾ പറഞ്ഞു. ഈ മൊഴി അന്വേഷണ സംഘത്തിന് വലിയ സംശയങ്ങൾ ഉണ്ടിക്കിയിരുന്നു. നിലവില്‍ ഇവരുടെ അറസ്റ്റോടുകൂടി കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്.

Latest Stories

‘ശബരിമല സ്വർണകൊള്ളയിലെ ഇ ഡി അന്വേഷണത്തെ ബിജെപി സ്വാഗതം ചെയ്യുന്നു, അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്ക് എത്തണം’; എം ടി രമേശ്‌

'സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യം, എസ്ഐടി കുറ്റവാളികളെ ഒഴിവാക്കുന്നു'; വിമർശിച്ച് ഹൈക്കോടതി

ആണവ ചൂതാട്ടം: ഉത്തരവാദിത്വം പിൻവലിച്ച്, ലാഭം സുരക്ഷിതമാക്കി, ആണവ അപകടത്തിന്റെ ഭാരം ജനങ്ങളിലേക്ക് മാറ്റുന്ന SHANTI ബിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികൾക്ക് ജാമ്യമില്ല; എൻ വാസു, മുരാരിബാബു, കെഎസ് ബൈജു എന്നിവരുടെ ജാമ്യ ഹർജി തള്ളി

വാളയാറിലെ ആൾക്കൂട്ട മർദനമേറ്റ് മരിച്ച അതിഥിത്തൊഴിലാളി നേരിട്ടത് മണിക്കൂറുകൾ നീണ്ട ക്രൂരത; 5 പേർ അറസ്റ്റിൽ

'ഞാന്‍ ചെയ്ത തെറ്റ്, അക്രമം നടന്നപ്പോള്‍ അതപ്പോള്‍ തന്നെ പോലീസില്‍ പരാതിപ്പെട്ടത്; ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ; ജീവിക്കാന്‍ അനുവദിക്കൂവെന്ന് അതിജീവിത

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം

'ഇനിയും നീ ദിലീപിനെതിരെ പറഞ്ഞാൽ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി

'തെറി വിളിക്കുന്നവരോട്, നിങ്ങളുടെ വീട്ടിലെ അമ്മയും പെങ്ങളും അവളോടൊപ്പം തന്നെയാണ്'; ഭാഗ്യലക്ഷ്മി

അടിമുടി വെട്ടിലാക്കി, പോറ്റിയെ കേറ്റിയേ പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും വേണ്ട, തുടര്‍ നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം; കേസ് നിലനില്‍ക്കില്ലെന്നും വലിയ തിരിച്ചടി കോടതിയിലുണ്ടാകുമെന്നും കണ്ട് പിന്മാറ്റം