ശബരിമലയിലെ ദ്വാരപാലക പീഠവിവാദത്തിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇടപെടലിൽ ദുരൂഹതയെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ. ദ്വാരപാലക പീഠവിവാദത്തിൽ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടേത് ആസൂത്രിതമായ ഗൂഢനീക്കമാണെന്നും മന്ത്രി പറഞ്ഞു.
മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇടപെടലിൽ ദുരൂഹതയുണ്ടെന്നും കൃത്യമായ വിവരം വെളിയിൽ വരുമെന്നും ഇത് കോടതിയെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ഇക്കഴിഞ്ഞ ദിവസമായിരുന്നു ശബരിമലയിൽ നിന്നും കാണാതായ ദ്വാരകപാലത്തിന്റെ ഭാഗമായ പീഠം കണ്ടെത്തിയത്.
സ്‌പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ബന്ധുവിന്റെ വീട്ടിൽ നിന്നുമാണ് പീഠം കണ്ടെത്തിയത്. ദേവസം വിജിലൻസ് ആണ് പീഠം കണ്ടെത്തിയത്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നുമാണ് പീഠം കണ്ടെത്തിയത്.പീഠം കാണാനില്ലെന്ന് പരാതി നൽകിയതും സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു. കഴിഞ്ഞ മാസം 13നാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്.