റുബെല്ല വാക്‌സിനേഷന്‍ തിയ്യതി നീട്ടി; കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍

റുബെല്ല വാക്‌സിനേഷന്‍ എതിരെ ചിലര്‍ നടത്തുന്ന വ്യജപ്രചാരണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ശകതമാക്കി.
മീസില്‍സ്-റുബെല്ല കാമ്പയിന്റെ ഭാഗമായി പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചതുമൂലം കുട്ടികള്‍ക്ക് ഏന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശനങ്ങള്‍ ഉണ്ടാവുകയാണെകില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ആരോഗ്യവകുപ്പ് ഏറ്റെടുക്കുന്നതാണെന്ന് അറിയിച്ചു. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നറിയിച്ച് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഉത്തരവിറക്കി

വ്യാജ പ്രചാരണങ്ങള്‍ കാരണം സംസ്ഥാനത്ത് മീസില്‍സ് – റുബെല്ല വാക്‌സിനേഷന്‍ ക്യാംപയിന് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനായിരുന്നില്ല.എഴുപത്താറു ലക്ഷം കുട്ടികളെ ലക്ഷ്യമിട്ടപ്പോള്‍ ഇതുവരെ കുത്തിവയ്‌പെടുത്തത് അറുപത്തിയൊന്നു ലക്ഷം മാത്രം. ഭൂരിഭാഗം ജില്ലകളിലും ക്യാംപയിന്‍ ഇന്ന് അവസാനിക്കാനിരിക്കെ തീയതി ഡിസംബര്‍ ഒന്നുവരെ നീട്ടി.

ഒരുമാസത്തിനുള്ളില്‍ 76 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കയായിരുന്നു ലക്ഷ്യം. എന്നാല്‍ കുത്തിവയ്പിനെതിരായ പ്രചാരണങ്ങള്‍ എം ആര്‍ വാക്‌സിനേഷന്‍ യജ്ഞത്തെ ദോഷകരമായി ബാധിച്ചു. മൂന്നിന് അവസാനിക്കേണ്ടിയിരുന്ന വാക്‌സിനേഷന്റെ തീയതി ഇന്നു വരെ നീട്ടിയിട്ടും 83 ശതമാനം കുട്ടികള്‍ക്കു മാത്രമാണ് കുത്തിവയ്പു നല്കിയിട്ടുള്ളത്. 62 ശതമാനം മാത്രം കുത്തിവയ്‌പെടുത്ത മലപ്പുറം ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളാണ് പിന്നില്‍.

ഈ ജില്ലകളില്‍ തീയതി നീട്ടാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്കാന്‍ കഴിയാത്തവര്‍ക്ക് സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ബുധനാഴ്ചകളില്‍ സൗകര്യമുണ്ടാകും.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍