സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട് കേസ്‌: 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്ര സര്‍ക്കാര്‍; കോടതിയില്‍ എഴുതി നല്‍കി എസ്എഫ്‌ഐഒയും ഇന്‍കം ടാക്‌സും

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷന്‍സും സിഎംആര്‍എലും തമ്മിലുള്ള പണമിടപാടുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വാദങ്ങള്‍ സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 185 കോടിയുടെ അനധികൃത പണമിടപാട് സിഎംആര്‍എല്‍ നടത്തിയെന്ന് എസ്എഫ്‌ഐഒയുടെ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് കേന്ദ്രം കോടതിയില്‍ അറിയിച്ചത്. നികുതി വകുപ്പിന്റെ അന്വേഷണത്തില്‍ അഴിമതി കണ്ടെത്തിയതായി ആദായനികുതി വകുപ്പും കോടതിയെ അറിയിച്ചു. കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ നല്‍കിയ മറുപടിയിലാണ് കേന്ദ്രത്തിന്റെയും ആദായനികുതി വകുപ്പിന്റെയും നിലപാട്.

കേസില്‍ ജനുവരി 20-ന് വിധി വരാനിരിക്കെയാണ് ആദായ നികുതി വകുപ്പും എസ്‌ഐഫ്‌ഐഓയും കോടതിയില്‍എഴുതി നല്‍കിയ വാദങ്ങള്‍ പുറത്തുവരുന്നത്. ചെലവുകള്‍ പെരുപ്പിച്ചുകാട്ടിയാണ് സിഎംആര്‍എല്‍ അഴിമതിപ്പണം വകയില്‍ ഉള്‍പ്പെടുത്തിയതെന്നും കേന്ദ്ര ഏജന്‍സികള്‍ കോടതിയില്‍ അറിയിച്ചു. കോര്‍പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് സങ്കല്‍പ്പത്തിനപ്പുറമുള്ള അഴിമതിയാണ് നടന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് രാജ്യത്തിന്റെ സാമ്പത്തികഭദ്രതയ്ക്ക് ഭീഷണിയാണെന്നും കേന്ദ്രവും ആദായനികുതി വകുപ്പും കോടതിയെ അറിയിച്ചു.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും നല്‍കാന്‍ 185 കോടി സിഎംആര്‍എല്‍ ചെലവഴിച്ചുവെന്നും ചെലവ് പെരുപ്പിച്ച് കാണിച്ച് കണക്കില്‍പ്പെടുത്തിയെന്നും നികുതി വകുപ്പ് പറയുന്നു. ചരക്കുനീക്കത്തിനും മാലിന്യനിര്‍മാര്‍ജനത്തിലും കോടികള്‍ ചെലവിട്ട് വ്യാജബില്ലുകള്‍ ഉള്‍പ്പെടുത്തി എന്നും കേന്ദ്രം ആരോപിക്കുന്നു. എസ്എഫ്‌ഐഒ അന്വേഷണം ചോദ്യംചെയ്ത് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെ കേന്ദ്രത്തോടും ആദായ നികുതി വകുപ്പിനോടും വാദങ്ങള്‍ എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കി ജസ്റ്റിസ് ചന്ദ്രധാരി സിങ്ങിന്റെ ബെഞ്ച് വിധി പറയാന്‍ ജനുവരി 20ലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിലെ വാദങ്ങളിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. നിയമം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനാകുമെന്ന് ആദായനികുതി വകുപ്പും കോടതിയെ അറിയിച്ചിട്ടുണ്ട്. ഇനി 20ലെ കോടതി വിധിയാണ് കേസില്‍ എന്താണ് സംഭവിക്കുക എന്ന് വ്യക്തമാക്കുക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ