വയനാട് പുനരധിവാസത്തിന് വേഗത കുറഞ്ഞിട്ടില്ല; 15 ദിവസത്തിനകം ഭൂമി ഏറ്റെടുക്കുമെന്ന് റവന്യൂമന്ത്രി

വയനാട് മുണ്ടക്കൈ പുനരധിവാസത്തിനുള്ള ഭൂമി 15 ദിവസത്തിനകം ഏറ്റെടുക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. പുനരധിവാസത്തിന് വേഗത കുറഞ്ഞോ എന്ന ആശങ്ക അസ്ഥാനത്താണെന്നും കെ രാജന്‍ പറഞ്ഞു. വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ വാടക പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉടന്‍ യോഗം ചേരും. പാലം പണി എപ്പോള്‍ പൂര്‍ത്തിയാകും എന്ന് പറയാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുണ്ടക്കൈ പുനരധിവാസത്തിന് ബാധ്യതയുള്ള ഒരു ഭൂമിയും ഏറ്റെടുക്കില്ല. 1000 രൂപയുടെ സപ്ലൈകോ കാര്‍ഡ് മാസം തോറും ദുരന്തബാധിതര്‍ക്ക് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

വിലങ്ങാട് വീടും സ്ഥലവും നഷ്ടമായി വാടക വീട്ടിലേക്ക് മാറിയവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വാടക തുക മൂന്ന് മാസമായി ലഭിക്കുന്നില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാടക കിട്ടാത്തതിനെ തുടര്‍ന്ന് പലരും വീട്ടിലേക്ക് തിരിച്ചെത്തി. സാങ്കേതിക കാര്യം പറഞ്ഞ് വാടക നിഷേധിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു.

വിലങ്ങാട് 12 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. 35 വീടുകള്‍ വാസയോഗ്യമല്ലാതായി. വയനാടിന് നല്‍കുന്ന എല്ലാ സഹായവും വിലങ്ങാടിനും നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ