'ഹീ​ന​മാ​യ പ്ര​സ്താ​വ​ന പി​ൻവ​ലി​ച്ച് മാ​പ്പു​പ​റ​യണം'; കൃ​ഷ്ണ​ദാ​സിന്റെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മെ​ന്ന് കെയുഡബ്ല്യുജെ

മാധ്യമ പ്രവർത്തകർക്കെതിരെയുള്ള സി​പി​എം നേ​താ​വും മു​ൻ എം​പി​യു​മാ​യ എ​ൻഎ​ൻ കൃ​ഷ്ണ​ദാ​സി​ൻറെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർത്ത​ക യൂ​ണി​യ​ൻ. സാ​ക്ഷ​ര കേ​ര​ള​ത്തി​നു നി​ര​ക്കാ​ത്ത രീ​തി​യി​ൽ മുതിർന്ന രാ​ഷ്‌​ട്രീ​യ നേ​താ​വ് ന​ട​ത്തി​യ നി​ല​വാ​രം കു​റ​ഞ്ഞ​തും അ​സ​ഭ്യം ക​ല​ർന്ന​തു​മാ​യ പ്ര​സ്താ​വ​ന​യി​ലും പെ​രു​മാ​റ്റ​ത്തി​ലും യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. ഹീ​ന​മാ​യ പ്ര​സ്താ​വ​ന പി​ൻവ​ലി​ച്ച് മാ​പ്പു​പ​റ​യാ​ൻ കൃ​ഷ്ണ​ദാ​സ് ത​യാ​റാ​ക​ണ​മെ​ന്ന് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻറ് കെപി റ​ജി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ളും ആ​വ​ശ്യ​പ്പെ​ട്ടു.

മു​തി​ർന്ന നേ​താ​വി​ന് യോ​ജി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മാ​ന്യ​ത​യും സ​ഭ്യ​ത​യും അ​ദ്ദേ​ഹ​ത്തി​ൽ നി​ന്നു​ണ്ടാ​കാ​തി​രു​ന്ന​ത് അ​ത്യ​ന്തം നി​രാ​ശാ​ജ​ന​ക​മാ​ണ്. ചോ​ദ്യ​ങ്ങ​ൾക്കു​ത്ത​രം ന​ൽകു​ന്ന​തി​ന് പ​ക​രം അ​ത്യ​ന്തം പ്ര​കോ​പി​ത​നാ​യി ഇ​റ​ച്ചി​ക്ക​ട​യു​ടെ മു​ന്നി​ൽ പ​ട്ടി നി​ൽക്കു​ന്ന​തു​പോ​ലെ മാ​ധ്യ​മ​പ്ര​വ​ർത്ത​ക​ർ പോ​യി നി​ൽക്കു​മെ​ന്നാ​ണ് കൃ​ഷ്ണ​ദാ​സ് രോ​ഷാ​കു​ല​നാ​യി പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ​യൊ​ന്നും പ​റ​യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് മാ​ധ്യ​മ​പ്ര​വ​ർത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ അ​ങ്ങ​നെ ത​ന്നെ പ​റ​യു​മെ​ന്നാ​യി​രു​ന്നു കൃ​ഷ്ണ​ദാ​സ് ആ​വ​ർത്തി​ച്ച് വ്യ​ക്ത​മാ​ക്കി​യ​ത്. സ്വ​ന്തം പാ​ർട്ടി​ക്കാ​ർ ത​ന്നെ വി​ല​ക്കി​യി​ട്ടും എ​ൻഎ​ൻ കൃ​ഷ്ണ​ദാ​സ് മാ​ധ്യ​മ​പ്ര​വ​ർത്ത​ക​രോ​ട് അ​പ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് എ​ല്ലാ മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും വാ​ർത്ത​ക​ൾ ഒ​രേ പ്രാ​ധാ​ന്യ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രാ​ണ് മാ​ധ്യ​മ​പ്ര​വ​ർത്ത​ക​ർ. പാ​ർട്ടി​ക്കു​ള്ളി​ലും മു​ന്ന​ണി​ക്കു​ള്ളി​ലും പൊ​ട്ടി​ത്തെ​റി​ക​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ക​ല്ലു​ക​ടി​ക​ളു​മു​ണ്ടാ​കു​മ്പോ​ൾ സ്വ​ഭാ​വി​ക​മാ​യും വാ​ർത്ത​യാ​യി മാ​റും. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന് വേ​ണ്ടി​യും സ്വ​ത​ന്ത്ര​മാ​ധ്യ​മ​പ്ര​വ​ർത്ത​ന​ത്തി​ന് വേ​ണ്ടി​യും നി​ല​കൊ​ള്ളു​ന്നു​വെ​ന്ന് നാ​ഴി​ക​യ്ക്ക് നാ​ൽപ്പ​തു​വ​ട്ടം ആ​വ​ർത്തി​ക്കു​ന്ന​വ​രാ​ണ് ത​ങ്ങ​ൾക്കെ​തി​രെ ചോ​ദ്യ​ങ്ങ​ളും പ​രാ​മ​ർശ​ങ്ങ​ളും ഉ​യ​രു​മ്പോ​ൾ ഇ​ത്ത​ര​ത്തി​ൽ അ​രി​ശം​കൊ​ണ്ട് നി​ല​വി​ട്ട് പെ​രു​മാ​റു​ന്നതെ​ന്നു പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

Latest Stories

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി