വടകരയിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണങ്ങൾ; വാഹന പര്യടനം പാടില്ല, രാത്രി ഏഴ് മണിക്ക് ആഘോഷങ്ങൾ അവസാനിപ്പിക്കണം

തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് വടകര പാർലമെന്റ് മണ്ഡലത്തിൽ നിയന്ത്രണം. ആഘോഷങ്ങൾ രാത്രി ഏഴ് മണിക്ക് അവസാനിപ്പിക്കാൻ ഉത്തര മേഖല ഐജി വിളിച്ച സർവകക്ഷി യോഗത്തിൽ തീരുമാനമായി. വടകര എസ്പി ഓഫീസിലാണ് കണ്ണൂർ ഡിഐജിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.

തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസത്തെ ആഘോഷ പരിപാടികളുടെ നിയന്ത്രണമാണ് പ്രധാനമായും ചർച്ച ചർച്ചയായത്. ആഘോഷ പരിപാടികൾ രാതി ഏഴ് മണിക്ക് അവസാനിപ്പിക്കണം, ആഘോഷങ്ങൾക്ക് വാഹന പര്യടനം പാടില്ല തുടങ്ങിയവയാണ് നിയന്ത്രണങ്ങൾ. കാഫിർ സ്ക്രീൻ ഷോട്ട് വിഷയവും യോഗത്തിൽ ചർച്ചയായി. പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്നും ഉടൻ പിടികൂടുമെന്ന് പൊലീസ് ഉറപ്പ് നൽകിയെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.

യോഗത്തിൽ സിപിഎം, കോൺഗ്രസ്, മുസ്‌ലിം ലീഗ്, ആര്‍എംപി, ബിജെപി പ്രതിനിധികൾ പങ്കെടുത്തു. കണ്ണൂർ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ, വടകര റൂറൽ എസ്പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ