റെയില്‍വേ സ്‌റ്റേഷന് കൊച്ചി രാജാവിന്റെ പേര് നല്‍കാനുള്ള പ്രമേയം; പേര് മാറ്റുന്നത് രാജഭക്തിയല്ല; പൈതൃകം മനസിലാക്കാനെന്ന് കൊച്ചി മേയര്‍

എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് കൊച്ചി രാജാവിന്റെ പേര് നല്‍കാനുള്ള പ്രമേയം രാജഭക്തി കാരണമല്ലെന്ന് കൊച്ചി മേയര്‍ അനില്‍കുമാര്‍. കൊച്ചി രാജാവായിരുന്ന രാമവര്‍മ്മന്റെ പേര് നല്‍കാന്‍ തീരുമാനിച്ചത് പൈതൃകം മനസിലാക്കാനാണെന്നും അനില്‍കുമാര്‍ പറഞ്ഞു. രാജസ്വത്ത് വിറ്റ് വികസനം കൊണ്ടുവന്ന രാജാവാണ് രാമവര്‍മ്മനെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

പേര് മാറ്റുന്നത് രാജഭക്തിയല്ല. അടിസ്ഥാന സൗകര്യത്തിലെ വികസനമാണ് രാജ്യം രാജഭരണത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക് മാറിയതിലും ഫ്യൂഡലിസത്തില്‍ നിന്ന് മുതലാളിത്തത്തിലേക്ക് മാറുന്നതിന് പിന്നിലും ഏറ്റവും അടിസ്ഥാനപരമായ കാര്യം. അത്തരത്തിലൊരു വികസനത്തിന് രാജാവ് തന്നെ നേതൃത്വം നല്‍കിയതിന്റെ ഉദാഹരണമാണ് കൊച്ചിരാജാവിന്റെ നിലപാടെന്നും അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.

ഒരു റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് പിന്നില്‍ കൊച്ചിരാജാവിന്റെ ദീര്‍ഘകാല ശ്രമമുണ്ട്. അത്തരത്തിലൊരാളുടെ പേര് നേരത്തേ വരേണ്ടതാണ്. അതിനാലാണ് എറണാകുളം ജംഗ്ഷന് രാമവര്‍മ്മന്റെ പേരിടണമെന്ന് പറയുന്നത്. അതൊരിക്കലും രാജഭരണത്തോടുള്ള ഭക്തിയല്ല. ഒരു രാജഭരണത്തിന്റെ പുരോഗമനപരമായ മുഖം സാധാരണ മനുഷ്യര്‍ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള നിലപാടാണ്. പൈതൃകം മനസ്സിലാക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും അനില്‍കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം