പാലക്കാട് ഡിവിഷനിലെ വിവിധ ഇടങ്ങളില്‍ അറ്റകുറ്റപണി; വിവിധ ദിവസങ്ങളിലെ ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം

പാലക്കാട് ഡിവിഷനിലെ വിവിധ ഇടങ്ങളില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഹസ്രത്ത് നിസാമുദീന്‍ എറണാകുളം ജങ്ഷന്‍ മംഗള ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12618) 10, 24, 31 തീയതികളില്‍ അരമണിക്കൂര്‍ വൈകിയോടും.

നമ്പര്‍ 16312 തിരുവനന്തപുരം നോര്‍ത്ത് – ശ്രീ ഗംഗാനഗര്‍ പ്രതിവാര എക്‌സ്പ്രസ് ഡിസംബര്‍ 14, 21, 28 തീയതികളില്‍ 70 മിനിറ്റും നമ്പര്‍ 06458 ഷൊര്‍ണൂര്‍ – കോയമ്പത്തൂര്‍ പാസഞ്ചര്‍ ഡിസംബര്‍ 09, 17 തീയതികളില്‍ 50 മിനിറ്റും നമ്പര്‍ 22610 കോയമ്ബത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഡിസംബര്‍ 17ന് 40 മിനിറ്റും നിയന്ത്രിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

അതേസമയം, ആര്‍.ആര്‍.ബി പരീക്ഷസമയത്തെ തിരക്ക് ഒഴിവാക്കാന്‍ ട്രെയിനുകള്‍ക്ക് ഒരു അധിക കോച്ച് അനുവദിച്ചു.

നമ്പര്‍ 16843 തിരുച്ചിറപ്പള്ളി-പാലക്കാട് ടൗണ്‍ എക്‌സ്പ്രസിന് ഡിസംബര്‍ എട്ടിനും നമ്പര്‍ 16844 പാലക്കാട് ടൗണ്‍ – തിരുച്ചിറപ്പള്ളി എക്സ്പ്രസിന് ഡിസംബര്‍ ഒമ്പതിനുമുള്ള സര്‍വിസില്‍ ഒരു അധിക സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചാണ് അനുവദിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ