പത്രിക തള്ളിയത് ബി.ജെ.പിയെ മുള്‍മുനയിലാക്കി; ഇക്കാര്യം വിശദമായി പരിശോധിക്കും: കെ. സുരേന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പിൽ തലശ്ശേരിയിലും ഗുരുവായൂരിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയത് ബി.ജെ.പിയെ മുള്‍മുനയിലാക്കിയെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പത്രിക തള്ളിപ്പോയത് സംബന്ധിച്ച് പാര്‍ട്ടി പരിശോധന നടത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.

മനഃപൂര്‍വ്വമായ വീഴ്ചയാണ് സംഭവിച്ചതെന്ന് ആരും ഇതുവരെ കണക്കാക്കുന്നില്ല. എന്നാല്‍ ആ വീഴ്ച സംബന്ധിച്ച് പാർട്ടി എന്ന നിലയില്‍ പരിശോധിക്കും. തലശ്ശേരിയിലും ഗുരുവായൂരിലും പത്രിക തള്ളിപ്പോയത് സംബന്ധിച്ച് എന്തായാലും ഒരു പരിശോധനയുണ്ടാകുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

ഈ തിരഞ്ഞെടുപ്പില്‍ ഒരു പ്രശ്‌നങ്ങളുമില്ലാതെ സുഗമമായി മുന്നോട്ട് പോയ മുന്നണി എന്‍ഡിഎ ആണ്. എന്നാല്‍ അവസാന നിമിഷം വരെ പാർട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരേയൊരു കാര്യം തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിഷയമാണ്.

കാര്യങ്ങള്‍ വിശദമായി പരിശോധിക്കും. മാനുഷിക പിഴവായി വേണമെങ്കില്‍ കണക്കാക്കാം എന്തായാലും പരിശോധന നടത്തിയ ശേഷമാകും നടപടിയെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു