'നിയന്ത്രണം മാറി, സന്ദർശകർക്ക് ഇനി കാൽനടയായി ഇടുക്കി ഡാം ചുറ്റിക്കാണാം'; വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്‌ത്‌ മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി ഡാം കാല്‍നടയായി സന്ദര്‍ശിക്കുന്നതിന് അനുമതിയായെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായും കെഎസ്ഇബിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. പരീക്ഷണാടിസ്ഥാനത്തില്‍ ഈ മാസം അവസാനം വരെയാണ് കാല്‍നടയായി സന്ദര്‍ശനം അനുവദിക്കുകയെന്നും മന്ത്രി അറിയിച്ചു.

സുരക്ഷാ നടപടികളുടെ ഭാഗാമായായി ഇടുക്കി ഡാം സന്ദശിക്കുന്നതിന് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ ബഗ്ഗി കാറുകളില്‍ ദിവസം 800 പേര്‍ക്ക് മാത്രമാണ് സന്ദര്‍ശനം അനുവദിച്ചിരുന്നത്. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തു എത്തുന്നവര്‍ക്ക് മാത്രമാണ് സന്ദര്‍ശനാനുമതി നല്‍കിയിരുന്നത്. ഇതാണ് പരിഷ്‌കരിച്ച് കാല്‍നടയായി ഡാം നടന്നു കാണുന്നതിനും അനുമതി നല്‍കിയിട്ടുള്ളത്.

പരീക്ഷണാടിസ്ഥാനത്തില്‍ ഈ മാസം അവസാനം വരെയാണ് കാല്‍നടയായി സന്ദര്‍ശനം അനുവദിക്കുക. ഡാം വീണ്ടും കാല്‍ നടക്കാര്‍ക്ക് തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം സന്ദര്‍ശകര്‍ക്ക് അനുവദിച്ചിട്ടുള്ള വഴിയിലൂടെ നടന്നു ക്രമീകരണങ്ങള്‍ വിലയിരുത്തിയെന്നും മന്ത്രി അറിയിച്ചു. നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഒഴിവാക്കി അനുമതി നല്‍കും.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇടുക്കി ഡാം കാല്‍നടയായി സന്ദര്‍ശിക്കുന്നതിന് അനുമതിയായി. ബഹു. വൈദ്യുതി മന്ത്രി ശ്രീ. കെ. കൃഷ്ണന്‍കുട്ടിയുമായും കെഎസ്ഇബിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. സുരക്ഷാ നടപടികളുടെ ഭാഗാമായാണ് നിയന്ത്രണം ഏര്‍്‌പ്പെടുത്തിയിരുന്നത്. നിലവില്‍ ബഗ്ഗി കാറുകളില്‍ ദിവസം 800 പേര്‍ക്ക് മാത്രമാണ് സന്ദര്‍ശനം അനുവദിച്ചിരുന്നത്. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തു എത്തുന്നവര്‍ക്ക് മാത്രമാണ് സന്ദര്‍ശനാനുമതി നല്‍കിയിരുന്നത്. ഇതാണ് പരിഷ്‌കരിച്ച് കാല്‍നടയായി ഡാം നടന്നു കാണുന്നതിനും അനുമതി നല്‍കിയിട്ടുള്ളത്. പരീക്ഷണാടിസ്ഥാനത്തില്‍ ഈ മാസം അവസാനം വരെയാണ് കാല്‍നടയായി സന്ദര്‍ശനം അനുവദിക്കുക. ഡാം വീണ്ടും കാല്‍ നടക്കാര്‍ക്ക് തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം സന്ദര്‍ശകര്‍ക്ക് അനുവദിച്ചിട്ടുള്ള വഴിയിലൂടെ നടന്നു ക്രമീകരണങ്ങള്‍ വിലയിരുത്തി. നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഒഴിവാക്കി അനുമതി നല്‍കും. അപ്പോള്‍ സന്ദര്‍ശകര്‍ക്ക് ഇനി ദിവസം 800 പേരെന്ന നിയന്ത്രണം ഇല്ല. വിനോദ സഞ്ചാരികളുടെ പറുദീസയായ ഇടുക്കിയിലേക്ക് ഏവര്‍ക്കും സ്വാഗതം.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്