ബെവ്‌കോകളില്‍ ഉദ്യോഗസ്ഥരെ കുറച്ച നടപടി; സര്‍ക്കാര്‍ ഉത്തരവിന് എതിരെ എക്‌സൈസ് കമ്മീഷണര്‍

സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന ബെവ്‌കോ വെയര്‍ ഹൗസുകളിലും ഡിസ്റ്ററികളിലും എക്‌സൈസ് ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ എക്‌സൈസ് കമ്മീഷണര്‍ രംഗത്ത്. ഉത്തരവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് എക്‌സൈസ് കമ്മീഷണര്‍ ആനന്ദകൃഷ്ണന്‍ കത്ത് നല്‍കി. മദ്യനീക്കം നിരീക്ഷിക്കാനായി ഒരു ഉദ്യോഗസ്ഥന്‍ മാത്രം മതിയെന്നാണ് പുതിയ ഉത്തരവ്.

സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. വ്യാജ മദ്യം തടയുന്നതിനും, മദ്യവില്‍പ്പനയില്‍ ക്രമക്കേട് ഉണ്ടാകാതെ നോക്കാനുമാണ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുന്നത് ഗോഡൗണുകളിലെ ജോലികളെ ബാധിക്കും. വകുപ്പുമായി കൂടിയാലോചന നടത്താതെയാണ് ഉത്തരവിറക്കിയതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

നിലവില്‍ ബെവ്‌ക്കോ വെയര്‍ ഹൗസുകളില്‍ ഒരു സി.ഐയും, ഒരു പ്രിവന്റീവ് ഓഫീസറും, രണ്ട് എക്‌സൈസ് ഓഫീസര്‍മാരുമാണ് ഉള്ളത്. ബെവ്‌ക്കോ ഗോഡൗണുകളില്‍ എത്തുന്ന മദ്യത്തിന്റെ സാമ്പിള്‍ പരിശോധന എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തണം എന്നതാണ് ചട്ടം. ഔട്ട് ലെറ്റുകളിലേക്കും ബാറുകളിലേക്കും ഉള്ള മദ്യത്തിന്റെ അളവ് പരിശോധന നടത്തുന്നതും ഉദ്യോഗസ്ഥരാണ്. ഡിസ്റ്റില്ലകളും എക്‌സൈസിന്റെ നിയന്ത്രണത്തിലാണ്.

എന്നാല്‍ പുതുതായി തുടങ്ങാന്‍ പോകുന്ന വെബ്‌കോ ഗോഡൗണുകളിലും ഒരു ഉദ്യോഗസ്ഥന്‍ മതി എന്നാണ് സര്‍ക്കാര്‍ തീരുമാനം. സി.സി.ടി.വി വച്ചുള്ള പരിശോധന മതിയെന്നും സര്‍ക്കാര്‍ ഉത്തരിവിലുണ്ട്. ബെവ്‌കോ എം.ഡിയുടെ ശിപാര്‍ശ അനുസരിച്ചാണ് ഈ തീരുമാനം. ഗോഡൗണിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ശമ്പളം നല്‍കുന്നത് ബെവ്‌ക്കോയാണ്.

Latest Stories

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ