ചുവപ്പും മഞ്ഞയും വെള്ളയും നിറം, മോട്ടർ വാഹനവകുപ്പിന് ഇനി ഔദ്യോഗിക പതാക; എംവിഡിക്ക് ആഘോഷിക്കാൻ ഒരു ദിനവും വരുന്നു

മോട്ടർ വാഹനവകുപ്പിന് ഇനി മുതൽ ഔദ്യോഗിക പതാക. ചുവപ്പും മഞ്ഞയും വെള്ളയും നിറത്തിൽ എംവിഡി എന്ന് ആലേഖനം ചെയ്തതാണ് പതാക. ഗതാഗത കമ്മീഷണറുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. യൂണിഫോം സേനയായിട്ടും മോട്ടർ വാഹനവകുപ്പിന് ഇതുവരെ ഔദ്യോഗിക പതാക ഉണ്ടായിരുന്നില്ല.

മോട്ടർ വാഹനവകുപ്പിന്റെ വാഹനങ്ങളിൽ പതാക വയ്ക്കാൻ പാടില്ല. ഓഫിസിൽ ഉപയോഗിക്കാം. വകുപ്പിന്റെ ആഘോഷങ്ങൾക്ക് പതാക ഉയർത്താം. വകുപ്പിന്റെ വെബ്സൈറ്റിലും മൊബൈൽ ആപ്പുകളിലും ഇനി വിവരങ്ങൾ തൽസമയം അറിയാൻ ചാറ്റ്ബോട്ട് സംവിധാനവും ജൂൺ ഒന്നിന് തുടങ്ങും.

മോട്ടർ വാഹനവകുപ്പിന് ആഘോഷിക്കാൻ ഒരു ദിനവും തിരഞ്ഞെടുത്തിട്ടുണ്ട്. ജൂൺ 1 ഇനി മുതൽ വകുപ്പുദിനമായി ആഘോഷിക്കും. 1958 ജൂൺ ഒന്നിനാണ് മോട്ടർവാഹന വകുപ്പുണ്ടായത് എന്നതിനാലാണ് അന്ന് വകുപ്പുദിനമായി തിരഞ്ഞെടുത്തത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നാണ് പൊലീസ് ദിനമായി കേരള പൊലീസ് ആചരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ