'ശശി തരൂരിനായി എൽഡിഎഫിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നു, ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ സ്വീകരിക്കും'; ടി പി രാമകൃഷ്ണൻ

ശശി തരൂരിനെ ഒപ്പം നിർത്താൻ എൽഡിഎഫ് വലവിരിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ, തരൂരുമായി ചർച്ചക്ക് തയാറെന്ന് കൺവീനർ ടിപി രാമകൃഷ്ണൻ. തരൂരുമായി ചർച്ചക്ക് തയ്യാർ ആണെന്നും ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ ശരി തരൂരിനെ എൽഡിഎഫ് സ്വീകരിക്കുമെന്നും ടി പി രാമകൃഷ്ണൻ അറിയിച്ചു. അതിനിടെ തരൂരിനെ ഒപ്പം നിർത്താൻ സിപിഎം ദുബായിൽ നിർണായക ചർച്ച നടന്നുവെന്ന സൂചന പുറത്ത് വന്നിരുന്നു.

എൽഡിഎഫിന്റെ വാതിൽ തരൂരിനായി തുറന്നിട്ടിരിക്കുന്നുവെന്നും മതനിരപേക്ഷ നിലപാടുള്ള ആർക്കും എൽഡിഎഫിൽ വരാമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. ദുബായിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി ഡോക്ടർ ശശി തരൂരുമായി ചർച്ച നടത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി ആണ് ശശി തരൂരുമായി ചർച്ച നടത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

വ്യവസായിയുമായി ചർച്ചകൾ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ സിപിഐഎം നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ശശി തരൂർ ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നാണ് പാർട്ടിയുടെ തീരുമാനം. അതേസമയം ഡൽഹിയിൽ എഐസിസി വിളിച്ച ചർച്ചയിൽ നിന്ന് ശശി തരൂർ വിട്ടുനിന്നിരുന്നു. ചൊവ്വാഴ്ച ചേരുന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലും ശശി തരൂർ പങ്കെടുത്തേക്കില്ല. 27ന് കോൺഗ്രസിൻറെ തെരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. മഹാപഞ്ചായത്തിലെ അപമാനഭാരത്തിൽ പാർട്ടിയോടകന്നു നിൽക്കുന്ന ശശി തരൂരിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡും നീക്കം നടത്തുന്നുണ്ട്.

Latest Stories

'ഉണ്ട ചോറിന് നന്ദി കാണിക്കണം, പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ കൈകാര്യം ചെയ്യും'; മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ എം എം മണി

ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമ കേസ്; പ്രതി ബാബു തോമസ് റിമാൻഡിൽ

'നിലവിലെ രാഷ്ട്രീയ പാർട്ടികൾപോലെ ടിവികെ അഴിമതി ചെയ്യില്ല, ക്ഷുദ്രശക്തികളിൽ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യം'; വിജയ്

T20 World Cup 2026: 'ഇന്ത്യയ്ക്ക് എന്തുമാകാം, ബാക്കിയുള്ളവർക്ക് ഒന്നുമായിക്കൂടാ, ഇത് ഇരട്ടത്താപ്പ്'; ഐസിസിക്കെതിരെ അഫ്രീദി

T20 World Cup 2026: ബഹിഷ്കരണ ഭീഷണി വെറും ഷോ, ടൂർണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ, പടപ്പുറപ്പാട് 'തീയുണ്ട' ഇല്ലാതെ!

'കണക്ക് എഴുതുന്നതിനുള്ള ചില പ്രശ്നങ്ങൾ മാത്രമാണ് ഉണ്ടായത്, പാർട്ടി പരിശോധിച്ചു'; കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ എം എ ബേബി

'നമ്മോടൊപ്പം ജീവിക്കുന്ന സൂക്ഷ്മാണു'; മിനി മോഹൻ

'പ്രധാനമന്ത്രിയുടെ സന്ദർശനം, ഫ്ലക്സ് ബോർഡുകൾ അനധികൃതമായി സ്ഥാപിച്ചു'; ജില്ലാ പ്രസിഡന്റിന് പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയർ വി വി രാജേഷ്

'സർക്കാരിനെതിരെ ജനവികാരമില്ല, അതിന് അടിവരയിടുന്ന അനുഭവമാണ് ഗൃഹ സന്ദർശനത്തിൽ ലഭിച്ചത്'; എം വി ഗോവിന്ദൻ

'അനാവശ്യമായ അവകാശവാദം ഒന്നും ഈ സർക്കാരിന് വേണ്ട, വിഴിഞ്ഞം തുറമുഖത്തിന് പൂർണമായ പിന്തുണയാണ് യുഡിഎഫ് വാഗ്ദാനം ചെയ്തത്'; വി ഡി സതീശൻ