ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും; വാഹനം വാങ്ങി ഒരു മണിക്കൂറിനുള്ളില്‍ ആര്‍സി ഡൗണ്‍ലോഡ് ചെയ്യാം

സംസ്ഥാനത്ത് അടുത്ത മാസം മുതല്‍ വാഹനങ്ങളുടെ ആര്‍ സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ആര്‍സി ബുക്കുകള്‍ പ്രിന്റെടുത്ത് നല്‍കുന്ന ഹാര്‍ഡ് കോപ്പി സംവിധാനത്തിന് പകരമായിട്ടാണ് ഡിജിറ്റല്‍ രൂപത്തിലാക്കുന്നത്. ഇതിന്റെ ഭാഗമായി ചില നിര്‍ദേശങ്ങളും ഗതാഗത വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ മാസം തന്നെ എല്ലാ വാഹന ഉടമകളും ആര്‍സിയും ഫോണ്‍ നമ്പറും ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണം. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളാണ് നല്‍കേണ്ടതെന്നും ഗതാഗത കമ്മീഷണര്‍ എച്ച് നാഗരാജു അറിയിച്ചു.

സ്വന്തമായോ അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നമ്പറുകള്‍ അപ്‌ഡേറ്റ് ചെയ്യാമെന്നും നാഗരാജു വ്യക്തമാക്കി. വാഹനം വാങ്ങി ഒരു മണിക്കൂറിനുള്ളില്‍ തന്നെ പരിവാഹന്‍ വാഹന്‍ വെബ്‌സൈറ്റില്‍ നിന്ന് ആര്‍സി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ