ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതി നേരത്തെ ജാമ്യം നിഷേധിച്ച ഒന്നാമത്തെ ബലാത്സംഗക്കേസിലാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജിയിൽ തീർപ്പാകുന്നത് വരെ രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കോടതി ഇന്ന് വരെ നീട്ടിയിരുന്നു.

ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹർജിയിൽ ഇന്ന് വിശദമായ വാദം കേൾക്കുന്നത്. പരാതിക്കാരിയുമായി തനിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് രാഹുലിന്റെ വാദം. എന്നാൽ, ലൈംഗികാതിക്രമത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനും രാഹുൽ മുതിർന്നുവെന്നും ഇതിന് മതിയായ തെളിവുകൾ ഉണ്ടെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്.

അതേസമയം കേസ് ഡയറിയും അന്വേഷണ പുരോഗതിയും സംബന്ധിച്ച റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. ആരോപണങ്ങൾക്കിടെ മുഖ്യമന്ത്രിക്ക് നേരിട്ടെത്തിയാണ് അതിജീവിത പരാതി നൽകിയത്. ക്രൂരമായ പീഡനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയതെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കര ജെഎഫ്സിഎം 7 കോടതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റില്‍ വെച്ച് രണ്ടു തവണ ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയില്‍ പറയുന്നത്.

Latest Stories

'കടമെടുപ്പ് പരിധിയിൽ നിന്ന് കേന്ദ്രം 5900 കോടി രൂപ കൂടി കുറച്ചു, സർക്കാരിന്റെ അവസാന കാലത്ത് വലിയ പ്രതിസന്ധികൾ ഉണ്ടാക്കും'; കെ എൻ ബാലഗോപാൽ

രാജസ്ഥാന്‍ ഖനന കരാറില്‍ അദാനിയ്‌ക്കെതിരെ വിധിയെഴുതിയ ജഡ്ജിയ്ക്ക് മണിക്കൂറുകള്‍ക്കകം സ്ഥലം മാറ്റം; അദാനി കമ്പനിക്ക് 50 ലക്ഷം പിഴയിട്ട ജഡ്ജിയെ ബിജെപി സര്‍ക്കാര്‍ നീക്കിയതിന് പിന്നാലെ വിധിയും സ്റ്റേ ചെയ്ത് ഹൈക്കോടതി

'പാരഡി ​ഗാനം ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നതല്ല, പാരഡി ​ഗാനത്തിന്റെ പേരിൽ കേസ് എടുത്തത് കേട്ടുകേൾവിയില്ലാത്ത കാര്യം'; വി ഡി സതീശൻ

'No logic only madness പിണറായി സർക്കാർ'; പാരഡി ​ഗാനത്തിന്റെ പേരിൽ കേസെടുത്തത്തിൽ വിമർശിച്ച് സന്ദീപ് വാര്യർ

വി സി നിയമനത്തിലെ ഒത്തുതീര്‍പ്പ്; സിപിഐഎമ്മിനുള്ളില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് ടി പി രാമകൃഷ്ണന്‍

മഹാത്മാഗാന്ധിയുടെ പേര് വെട്ടി പുതിയ തൊഴിലുറപ്പ് ഭേദഗതി വിബിജി റാം ജി ലോക്‌സഭ കടത്തി ബിജെപി; ബില്ല് കീറിയെറിഞ്ഞ് ശക്തമായ പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം

'നിനക്കായി ഞങ്ങൾ കരുതിവച്ച ജീവിതം ജീവിക്കാൻ കൂടുതൽ സമയം ലഭിച്ചെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു'; മകളുടെ ജന്മദിനത്തിൽ വൈകാരിക കുറിപ്പുമായി കെ എസ് ചിത്ര

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി

ഐഎഫ്എഫ്കെ പ്രതിസന്ധി; കേന്ദ്ര വിലക്കിന് വഴങ്ങി കേരളം, ആറ് ചിത്രങ്ങൾക്ക് വിലക്ക്

'താൻ വർ​​ഗീയ വാദിയെന്ന് പ്രചരിപ്പിക്കുന്നു, മുസ്ലീം വിരോധിയായി കണ്ട് വേട്ടയാടുന്നു'; അർഹതപ്പെട്ടത് ചോദിച്ച് വാങ്ങിക്കുന്നത് ജാതി പറയലല്ലെന്ന് വെള്ളാപ്പള്ളി നടേശൻ