രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം

രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയെ അപമാനിച്ചെന്ന കേസിൽ സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കലിനും ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഡീ. ഒന്നാം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കേസിൽ, അതിജീവിതയുടെ പരാതിയനുസരിച്ച് സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യർ നാലാം പ്രതിയും രാഹുൽ ഈശ്വർ അഞ്ചാം പ്രതിയുമാണ്. പാലക്കാട് സ്വദേശിയായ വ്ലോഗറാണ് കേസിലെ ആറാം പ്രതി.

അതേസമയം ആദ്യ ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് ഇന്നലെ കോടതി നീട്ടിയിരുന്നു. ജനുവരി ഏഴ് വരെ വിലക്ക് തുടരും. രാഹുലിനെതിരെയുള്ള ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്കാണ് ഹൈക്കോടതി നീട്ടിയിരിക്കുന്നത്. രാഹുലിന്റെ ആദ്യ ബലാത്സം​ഗകേസിലെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്നലെയാണ് പരി​ഗണിച്ചത്.

Latest Stories

വാളയാറിലെ ആൾക്കൂട്ട മർദനമേറ്റ് മരിച്ച അതിഥിത്തൊഴിലാളി നേരിട്ടത് മണിക്കൂറുകൾ നീണ്ട ക്രൂരത; 5 പേർ അറസ്റ്റിൽ

'ഞാന്‍ ചെയ്ത തെറ്റ്, അക്രമം നടന്നപ്പോള്‍ അതപ്പോള്‍ തന്നെ പോലീസില്‍ പരാതിപ്പെട്ടത്; ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ; ജീവിക്കാന്‍ അനുവദിക്കൂവെന്ന് അതിജീവിത

'ഇനിയും നീ ദിലീപിനെതിരെ പറഞ്ഞാൽ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി

'തെറി വിളിക്കുന്നവരോട്, നിങ്ങളുടെ വീട്ടിലെ അമ്മയും പെങ്ങളും അവളോടൊപ്പം തന്നെയാണ്'; ഭാഗ്യലക്ഷ്മി

അടിമുടി വെട്ടിലാക്കി, പോറ്റിയെ കേറ്റിയേ പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും വേണ്ട, തുടര്‍ നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം; കേസ് നിലനില്‍ക്കില്ലെന്നും വലിയ തിരിച്ചടി കോടതിയിലുണ്ടാകുമെന്നും കണ്ട് പിന്മാറ്റം

എലപ്പുള്ളിയിൽ തിരിച്ചടി; സർക്കാർ നൽകിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി, വേണ്ടത്ര പഠനം നടത്തിയില്ലെന്ന് വിമർശനം

കേന്ദ്രം വിലക്കിയ ആറ് ചിത്രങ്ങളുടെ പ്രദർശനം ഉപേക്ഷിച്ചത് രാജ്യതാത്പര്യം കണക്കിലെടുത്ത് : റസൂൽ പൂക്കുട്ടി

ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്

`പോറ്റിയേ കേറ്റിയേ' ​ഗാനം നീക്കരുത്; മെറ്റക്ക് കത്ത് നൽകി വിഡി സതീശൻ

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം