രമ്യാ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെയ്ക്കാന്‍ സാധ്യത; ഭരണം നിലനിര്‍ത്താന്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്

ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെച്ചേക്കും. ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലനിര്‍ത്താനാണ് ഇത്തരത്തിലുള്ള നീക്കത്തിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. നിലവില്‍ ഭരണസമിതിയില്‍ 19 അംഗങ്ങളാനുള്ളത്. ഇതില്‍ പത്തു പേര്‍ യു.ഡി.എഫിന്റെയും ഒമ്പത് പേര്‍ എല്‍.ഡി.എഫിന്റെയും അംഗങ്ങളാണ്.

രമ്യാ ഹരിദാസ് ആലത്തൂരില്‍ നിന്നും ജയിച്ചാല്‍ ബ്ലോക്ക് പ്രസിഡന്റ് പദവിയും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഒഴിയണമെന്നുള്ളത് അനിവാര്യതയായി മാറും. ഇതോടെ എല്‍ഡിഎഫ്, യുഡിഎഫ് കക്ഷിനില തുല്യമായി മാറും. അതു കാരണം വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇരുക്കൂട്ടര്‍ക്കും ഒമ്പതു വീതം വോട്ട് കിട്ടാനാണ് സാധ്യത. പിന്നീട് നറുക്കെടുപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ബ്ലോക്ക് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. ഇത് ഒഴിവാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

ബ്ലോക്ക് പ്രസിഡന്റ് പദം രമ്യ ഇപ്പോള്‍ രാജിവെച്ചാല്‍ ആലത്തൂരിലെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുമ്പേ ബ്ലോക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. രമ്യയക്ക് അംഗമായി തുടരാമെന്നതിനാല്‍ വോട്ട് ചെയ്യാം. ഇതോടെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജയിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അനില്‍ അക്കര എം.എല്‍.എ ഇത്തരം നീക്കമുള്ള കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

അന്തിമ തീരുമാനം വിഷയത്തില്‍ എടുത്തില്ലെന്ന് രമ്യാ ഹരിദാസും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖും അറിയിച്ചു. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എടുക്കുമെന്നാണ് വിവരം.

Latest Stories

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്