രമ്യാ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവയ്ക്കും

ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവയ്ക്കും. പാര്‍ട്ടി നേതൃത്വം ഇതിനുള്ള അനുമതി രമ്യക്ക് നല്‍കി. ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലനിര്‍ത്താനാണ് ഇത്തരത്തിലുള്ള നീക്കത്തിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. നിലവില്‍ ഭരണസമിതിയില്‍ 19 അംഗങ്ങളാനുള്ളത്. ഇതില്‍ പത്തു പേര്‍ യു.ഡി.എഫിന്റെയും ഒമ്പത് പേര്‍ എല്‍.ഡി.എഫിന്റെയും അംഗങ്ങളാണ്.

രമ്യാ ഹരിദാസ് ആലത്തൂരില്‍ നിന്നും ജയിച്ചാല്‍ ബ്ലോക്ക് പ്രസിഡന്റ് പദവിയും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഒഴിയണമെന്നുള്ളത് അനിവാര്യതയായി മാറും. ഇതോടെ എല്‍ഡിഎഫ്, യുഡിഎഫ് കക്ഷിനില തുല്യമായി മാറും. അതു കാരണം വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇരുക്കൂട്ടര്‍ക്കും ഒമ്പതു വീതം വോട്ട് കിട്ടാനാണ് സാധ്യത. പിന്നീട് നറുക്കെടുപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ബ്ലോക്ക് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. ഇത് ഒഴിവാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

ബ്ലോക്ക് പ്രസിഡന്റ് പദം രമ്യ ഇപ്പോള്‍ രാജിവെച്ചാല്‍ ആലത്തൂരിലെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുമ്പേ ബ്ലോക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. രമ്യയക്ക് അംഗമായി തുടരാമെന്നതിനാല്‍ വോട്ട് ചെയ്യാം. ഇതോടെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജയിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍