'രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന നിയോജക മണ്ഡലത്തിന് ഒരു പവന്‍ സ്വര്‍ണം'; വാഗ്ദാനവുമായി രമേശ് ചെന്നിത്തല

വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടാന്‍ സര്‍വ്വ അടവും പയറ്റി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന വയനാട്ടിലെ നിയമസഭ നിയോജക മണ്ഡലത്തിന് ഒരു പവന്‍ സ്വര്‍ണമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാഗ്ദാനം ചെയ്തിരിക്കുന്നത്. മൂന്നു ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് വയനാട്ടില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

ഏറനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് രമേശ് ചെന്നിത്തലയുടെ സ്വര്‍ണ്ണ വാഗ്ദാനം. ഏറ്റവുമധികം ഭൂരിപക്ഷം നേടുന്ന മണ്ഡലത്തിലെ ഭാരവാഹികള്‍ക്ക് സമ്മാനം നല്‍കുമെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെയാണ് ചെന്നിത്തലയുടെ സ്വര്‍ണ്ണ വാഗ്ദാനവും. കൂടുതല്‍ ഭൂരിപക്ഷം നേടുന്ന കമ്മിറ്റിക്ക് സമ്മാനം നല്‍കുമെന്ന് പി കെ ബഷീറും ആര്യാടന്‍ മുഹമ്മദും പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി എന്നീ മണ്ഡലങ്ങളില്‍ നിന്നായി ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, രാഹുല്‍ ഗാന്ധിയുടെ സംസ്ഥാനത്തെ രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനം ഇന്നാരംഭിക്കും. മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രചാരണ യോഗത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ ഉച്ചയ്ക്കു പാലായിലെത്തി കെ.എം. മാണിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. വയനാട്ടിലും പാലക്കാട്ടുമാണു നാളെത്തെ പ്രചാരണപരിപാടികള്‍.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്