'കേരള സ്റ്റോറി'കേരളത്തെ അപമാനിക്കാന്‍ ഉദ്ദ്യേശിച്ചുള്ള സിനിമ; മതസൗഹാര്‍ദ്ദത്തിന്റെ നാട്ടില്‍ അനാവശ്യ ഭീതി പരത്തുന്നു; എല്ലാവരും ഒന്നിച്ച് ചെറുക്കണമെന്ന് ചെന്നിത്തല

‘കേരള സ്റ്റോറി’ എന്ന സിനിമ കേരളത്തെ അപമാനിക്കാന്‍ ഉദ്ദ്യേശിച്ചുള്ളതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുപ്പത്തിരണ്ടായിരം സ്ത്രീകളെ ഐഎസില്‍ ചേര്‍ത്തു എന്നെല്ലാം ചിത്രം പ്രചരിപ്പിക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. മതസൗഹാര്‍ദ്ദത്തിന്റെ നാടായ കേരളത്തില്‍ അനാവശ്യ ഭീതി പരത്താനുള്ള ബിജെപിസംഘപരിവാര്‍ ശ്രമത്തിന്റെ ഭാഗമാണ് ഈ സിനിമ. മതങ്ങളെ തമ്മില്‍ ഏറ്റുമുട്ടിക്കുകയാണ് ഇതിന് പിന്നിലുള്ളവരുടെ ലക്ഷ്യം. ഇതിനെതിരെ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും അദേഹം പറഞ്ഞു.

അതേസമയം, വാസ്തവ വിരുദ്ധതകളും വെറുപ്പും പ്രചരിപ്പിക്കുന്ന കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. സാംസ്‌കാരിക കേരളത്തിന് സിനിമ അനുയോജ്യമല്ലെന്നും വിവാദ സിനിമ നിരോധിക്കണമെന്നും അദേഹം പറഞ്ഞു. എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമാപന സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തസൗഹാര്‍ദം തകര്‍ക്കുകയും മനുഷ്യര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയും ചെയ്യുന്ന നിക്ഷിപ്ത താല്‍പര്യക്കാരുടെ പ്രതിലോമ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണ് പുതിയ സിനിമയുമെന്ന് കാന്തപുരം പറഞ്ഞു. ലൗ ജിഹാദിലൂടെ മതംമാറ്റി വിദേശത്ത് കൊണ്ടുപോയി സ്ത്രീകളെ തീവ്രവാദ പ്രസ്ഥാനങ്ങളില്‍ ചേര്‍ക്കുന്നുവെന്നാണ് സിനിമ പറയുന്നത്.

തീര്‍ത്തും തെറ്റായ പ്രചാരണമാണിത്. ഇസ്ലാം തീവ്രവാദത്തെ അംഗീകരിക്കുകയോ പ്രേമിച്ച് മതം മാറ്റുന്നതിനെ അനുവദിക്കുകയോ ചെയ്യുന്നില്ല. ചരിത്രം തിരുത്തുന്നത് രാജ്യത്തെ ഇല്ലായ്മ ചെയ്യുന്നതിന് തുല്യമാണ്. രാജ്യത്തിന്റെ പൂര്‍വചരിത്രം പഠിപ്പിക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും കാന്തപുരം പറഞ്ഞു.

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി