കേരളത്തിന് എന്തിന് ഇങ്ങനൊരു മന്ത്രി; സിസ്റ്റം നന്നാക്കാന്‍ കഴിവില്ലെങ്കില്‍ വീണ രാജി വെച്ചു പോകണം; ബിന്ദുവിന്റെ മരണം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമെന്ന് ചെന്നിത്തല

കോട്ടയത്ത് മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നു വീണ് മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മരണം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല്. കേരളത്തിന്റെ ആരോഗ്യവകുപ്പ് സമ്പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. ആശുപത്രികളില്‍ അവശ്യമരുന്നുകളില്ലാതെ ആളുകള്‍ മരിക്കുന്നു. ശസ്ത്രക്രിയകള്‍ സമയത്ത് നടത്താന്‍ കഴിയാതെ ആളുകള്‍ മരിക്കുന്നു. ഇപ്പോഴിതാ ആശുപത്രി കെട്ടിടങ്ങള്‍ തകര്‍ന്നു വീണും ആള്‍ക്കാര്‍ മരിക്കുന്നു.

ലോകത്തിന് മാതൃകയായിരുന്ന കേരളത്തിന്റെ പുകള്‍പെറ്റ ആരോഗ്യമേഖലയുടെ ഇന്നത്തെ ചിത്രമാണ് ഇത്. സിസ്റ്റത്തെ പഴിച്ചിരിക്കുന്ന ഒരു മന്ത്രിയാണ് ഇന്ന് ഈ വകുപ്പ് ഭരിക്കുന്നത്. എന്തിനാണ് കേരളത്തിന് ഇങ്ങനൊരു മന്ത്രി. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍, സിസ്റ്റം നന്നാക്കാന്‍ കഴിവില്ലെങ്കില്‍ മന്ത്രി രാജി വെച്ചു പോകണം.

തകര്‍ന്ന കെട്ടിടങ്ങള്‍ മഴക്കാലമെത്തുന്നതിനു മുമ്പ് പൊളിച്ചു മാറ്റുക എന്നത് മിനിമം മര്യാദയാണ്. എന്തിനാണ് ആ കെട്ടിടം നിലനിര്‍ത്തിയിരുന്നത് എന്നതു മനസിലാകുന്നില്ല.
തകര്‍ന്നു വീണ കെട്ടിടത്തില്‍ ആളില്ലെന്നു രണ്ടു മന്ത്രിമാര്‍ – വാസവനും വീണാ ജോര്‍ജും – ഉറപ്പിച്ചു പറഞ്ഞതു കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം ഇത്ര വൈകിയത്. ഒരു പക്ഷേ സമയത്ത് നടന്നിരുന്നെങ്കില്‍ ആ ജീവന്‍ നഷ്ടപ്പെടാതെ രക്ഷിക്കാമായിരുന്നു. നിരുത്തരവാദപരമായി പെരുമാറിയ ഈ രണ്ടു മന്ത്രിമാരും കേരളജനതയോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Latest Stories

'ദൈവമാണ് സഞ്ജുവിനെ പരീക്ഷിക്കാൻ ഞങ്ങളെ തോന്നിപ്പിച്ചത്'; തുറന്ന് പറഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ

'വീണ ജോർജ് മാപ്പ് പറയണം, ഇത് കള്ളക്കേസാണെന്ന് വ്യക്തമായി': സണ്ണി ജോസഫ്

യുദ്ധം അവസാനിപ്പിക്കാൻ സാധിക്കില്ല, ഇറാനെ തകർക്കാൻ ഒരു മണിക്കൂർ മതി: ഡോണള്‍ഡ് ട്രംപ്

മിച്ചലിനോട് ക്ഷമ ചോദിക്കരുതായിരുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ല: ഗൗതം ഗംഭീർ

സൗദിക്ക് നേരെ തുടരെ ആക്രമണ ശ്രമം; 12 മണിക്കൂറിനിടെ 30ഓളം ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

രാജ്യത്ത് ഇന്ധനക്ഷാമമില്ല, നിലവിലെ പരിഭ്രാന്തിക്ക് കാരണം ഉപഭോക്താക്കളുടെ അനാവശ്യമായ ആശങ്ക : ഹർദീപ് സിംഗ് പുരി

'സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിൽ സ്കൂളിൽ അവധിയില്ല' ; വിദ്യാലയങ്ങളിലെ പൊതുഅവധി റദ്ദാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

ചൂടിൽ പൊള്ളി കേരളം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് സിപിഎമ്മെന്ന് വി ഡി സതീശന്‍; 10 വര്‍ഷത്തെ പിണറായി ഭരണത്തിന്റെ ബാക്കിപത്രം പാര്‍ട്ടിയ്ക്ക് കൊടുത്ത ഡാമേജാണിത്

'പാചകവാതക ക്ഷാമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരക്ഷരം മിണ്ടുന്നില്ല'; അടിയന്തര നടപടി വേണമെന്ന് ​കെ. സി. വേണുഗോപാൽ