ഷാജന്റെ അറസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനാവകാശങ്ങളോടും മാധ്യമ സ്വാതന്ത്ര്യത്തോടുമുള്ള അസഹിഷ്ണുത; ഏകാധിപത്യപരമായ നടപടികളെ ഒരിക്കലും അംഗീകരിക്കില്ലെന്ന് ബിജെപി

മാധ്യമപ്രവര്‍ത്തകനായ ഷാജന്‍ സ്‌കറിയക്ക് വസ്ത്രം പോലും ധരിക്കാന്‍ സമയം കൊടുക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്ത് അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ നടപടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനാവകാശങ്ങളോടും മാധ്യമ സ്വാതന്ത്ര്യത്തോടുമുള്ള അസഹിഷ്ണുതയുടെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

ഭരണഘടനാവകാശങ്ങളെ കുറിച്ചും ആവിഷ്‌കാര, മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചും വാചാലമായി സംസാരിക്കുന്ന ഇന്‍ഡി സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ അവകാശങ്ങള്‍ എല്ലാം നഗ്‌നമായി ലംഘിക്കുന്നത്. ഇത്തരം ഏകാധിപത്യപരമായ നടപടികളെ ബിജെപി ഒരിക്കലും അംഗീകരിക്കില്ല. ഷാജന്‍ സ്‌കറിയയുടെ മാത്രമല്ല, ഒരു മലയാളിയുടെയും ഭരണഘടനാവകാശങ്ങളെ ലംഘിക്കുന്ന നടപടികള്‍ ബിജെപി വച്ചുപൊറുപ്പിക്കില്ല.

ഇത്തരം നീക്കങ്ങളെ എന്തുവിലകൊടുത്തും ബിജെപി ചെറുത്തു തോല്‍പ്പിക്കും.
ഷാജന്‍ സ്‌കറിയയെ അര്‍ദ്ധരാത്രിയില്‍ അറസ്റ്റ് ചെയ്തത് മുഴുവന്‍ ദിവസവും കസ്റ്റഡിയില്‍ വെക്കാന്‍ വേണ്ടിയായിരുന്നു. അതെന്തായാലും പോലീസിന് കഴിഞ്ഞില്ല. കേരളത്തിലെ പോലീസ് രാജിനെ ശക്തമായി ബിജെപി എതിര്‍ക്കുന്നു.

Latest Stories

തീമഴ പെയ്യുന്ന കാലം: കാലാവസ്ഥാ വ്യതിയാനവും നിർബന്ധിത കുടിയേറ്റവും – ഇന്ത്യയ്ക്ക് അടിയന്തരമായി ഒരു Heat Resilience Protocol വേണ്ടത് എന്തുകൊണ്ട്?

വെള്ളാപ്പള്ളി നടേശനൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാര്‍; അസൗകര്യം അറിയിച്ച് രമേശ് ചെന്നിത്തലയും എം ലിജുവും; പരിപാടി ഒഴിവാക്കി സംഘാടകരും

ബി. അശോകും എന്‍. പ്രശാന്തും തിരികെ സര്‍വീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

അപകീര്‍ത്തി കേസില്‍ ട്രൂ വിഷന്‍ ന്യൂസ് എഡിറ്ററുടെ ഫോട്ടോ വെച്ച് വാര്‍ത്ത നല്‍കിയ മനോരമയുടെ സമീപനം അപക്വമെന്ന് കോം ഇന്ത്യ

സിജെപി പ്രതിഷേധത്തിനിടെ സിപിഐ നേതാവ് ആനി രാജയ്ക്ക് നേരെ കൈയേറ്റം; മൂന്ന് പേരെ പൊലീസ് പിടികൂടി

'പാറ്റകള്‍' കയ്യേറിയ തലസ്ഥാനം; ഡല്‍ഹി നിരത്തുകളില്‍ പ്രതിഷേധമുയര്‍ത്തി ക്രോക്രോച് ജനതാ പാര്‍ട്ടി; ബിജെപിയുടെ വിദ്യാഭ്യാസമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യം

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി; പഠിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചു

ശുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിൻ്റെ ഹർജി തള്ളി

കൃത്രിമ ബുദ്ധിയും പ്രകൃതിയുടെ ഭാവിയും; ഈ പരിസ്ഥിതി ദിനത്തില്‍ ചിന്തിക്കേണ്ടി വന്ന ഒരു പുതിയ പ്രതിസന്ധി

'ധവളപത്രം തയ്യാറാക്കിയത് നവലിബറൽ കോർപറേറ്റ് സാമ്പത്തിക യുക്തിക്കനുസരിച്ച്, കേന്ദ്രവും കേരളവും ഭരിക്കുന്നത് വ്യത്യസ്ത പാർട്ടികളാണെങ്കിലും പിന്തുടരുന്നത് ഒരേ നയം'; മുഹമ്മദ് റിയാസ്