മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട്, നാളെ 6 ജില്ലകൾക്കും മുന്നറിയിപ്പ്

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുതുക്കി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ചയോടെ കാലവര്‍ഷം എത്താന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ശക്തികൂടിയ ന്യൂനമര്‍ദം നിലനില്‍ക്കുന്നുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്തും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Latest Stories

തമിഴ്‌നാട്ടിൽ ഡിഎ രണ്ടു ശതമാനം വർധിപ്പിച്ച് വിജയ് സർക്കാർ; ഖജനാവിന് അധികബാധ്യത 1230 കോടി

മുഖ്യമന്ത്രിയായി വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഖാര്‍ഗെയുമെത്തും; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമെത്തും, തമിഴ്‌നാട് മുഖ്യമന്ത്രി വിജയും എത്തിയേക്കും

വൈകിയാണെങ്കിലും ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു, വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിംഗ്'; എം എം മണി

'കേരളത്തിന്റെ,കോൺഗ്രസ്സിന്റെ,യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ'; ഷാഫി പറമ്പിൽ

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

'അത്രയധികം മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നു പോയിരുന്നു, കൗൺസിലിംഗിനും തെറാപ്പിക്കും ഒക്കെ പോയിട്ടാണ് തിരിച്ചു വന്നത്'; ഗ്ലാമി ഗംഗ

'വർഗീയത അതിൻ്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നു, ലീഗിന് ആഗ്രഹങ്ങൾ പറയാം... നിലപാട് പറയാനുള്ള യോഗ്യതയില്ല'; വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ വിമർശനവുമായി ജി സുകുമാരൻ നായർ

നീറ്റ് പരീക്ഷ പൂര്‍ണമായും നിർത്തലാക്കണം, നീറ്റിന് പകരം പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം : കേന്ദ്രത്തിനോട് വിജയ്

'ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും, എസ്എൻഡിപിയും, എൻഎസ്എസ്സും'; വിമർശിച്ച് പിസി ജോർജ്

'വി ഡി സതീശനും, കെ സി വേണുഗോപാലും എനിക്ക് ഒരുപോലെ, ഹൈക്കമാൻഡ് തീരുമാനത്തിൽ തൃപ്തൻ'; കെ സുധാകരൻ