അറബിക്കടലിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാകുന്നു, ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇത് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് മധ്യ കിഴക്കൻ അറബിക്കടലിന് മുകളിൽ നവംബർ 8 ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഇത് കണക്കിലെടുത്താണ് സംസ്ഥാനത്ത് നവംബർ 6 മുതൽ 9 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് പ്രവചിച്ചിരിക്കുന്നത്.

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും മുന്നറിയിപ്പുണ്ട്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം;

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
06-11-2023 : തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
07-11-2023: പത്തനംതിട്ട, ഇടുക്കി, എറണാകുളം
08-11-2023: ഇടുക്കി, എറണാകുളം
09-11-2023: ഇടുക്കി
എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത