ഓന്തിനെ പോലും നാണിപ്പിക്കും വിധം നിറം മാറ്റുന്ന വ്യക്തി; എ.എ റഹീം തൊഴിൽ സമരങ്ങളെ ഒറ്റുന്ന യൂദാസെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

സെക്രട്ടറിയേറ്റ് മുന്നിലെ പിഎസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിൻറെ തൊഴിൽ സമരത്തിൽ  ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഓന്തിനെ പോലും നാണിപ്പിക്കും വിധം നിറം മാറ്റുന്ന വ്യക്തിയാണ് റഹീമെന്ന് ഫെയ്സ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു. റാങ്ക് ഹോള്‍ഡേഴ്‌സ് വീണ്ടും സമരത്തിന് പന്തൽ കെട്ടുമ്പോൾ, യുവജന തൊഴിൽ സമരത്തെ ഒറ്റുകൊടുത്ത യൂദാസായി റഹീമും, യൂദാസിനെ വിശ്വസിച്ച് സമരം നിർത്തിയവരായി സമരസമിതിയും മാറുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമർശിക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിലിൻറെ ഫെയ്സ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം;
ദോശ മറിച്ചിടും പോലെ തന്റെയും, താൻ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെയും നിലപാട് മാറ്റിയ റഹീമേ…
ഇന്ന് സെക്രട്ടറിയേറ്റ് പടിക്കൽ വീണ്ടുമൊരു തൊഴിൽ സമരത്തിൻ്റെ ബാനർ ഉയർന്നിട്ടുണ്ട്. പി സ് സി റാങ്ക് ഹോൾഡേഴ്സിന്റെ സമരമാരംഭിച്ചപ്പോൾ അതിന്റെ പിന്നിൽ ഒരു വഞ്ചനയുടെ കഥയുണ്ട്.
യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷാഫി പറമ്പിലും, ശബരിനാഥും റാങ്ക് ഹോൾഡേഴ്സിന് വേണ്ടി നിരാഹാര സമരം ചെയ്തപ്പോൾ, പ്രതിപക്ഷം നിയമസഭയിൽ കത്തിയാളിയപ്പോൾ, രാഹുൽ ഗാന്ധി സമരപ്പന്തൽ സന്ദർശിച്ചപ്പോൾ റാങ്ക് ലിസ്റ്റിലുൾപ്പെട്ട യുവതയുടെ പ്രശ്നം നാടിന്റെ പ്രശ്നമായി മാറിയിരുന്നു, ജനരോഷമുയർന്നപ്പോൾ, യുവതയുടെ തിളക്കുന്ന രോഷത്തിന് മുൻപിൽ സർക്കാർ വിയർക്കുമെന്നായപ്പോൾ പിണറായി വിജയന്റെ ദല്ലാളായി വെളുക്കെ ചിരിച്ച് ജോലിക്ക് വേണ്ടി കാത്തിരുന്ന യുവതയോട് കുതിരവട്ടം പപ്പു പറഞ്ഞത് പോലെ ഇപ്പം ശരിയാക്കാം എന്ന് താങ്കൾ പറഞ്ഞപ്പോൾ അവർ വിശ്വസിച്ചു.
ഭരണകക്ഷിയുടെ യുവനേതാവിനെ അവിശ്വസിക്കേണ്ടതില്ലല്ലോയെന്ന് അവർ കരുതിയിരിക്കാം, അവർക്കറിയില്ലല്ലോ ഓന്തിനെ പോലും നാണിപ്പിക്കും വിധം നിറം മാറ്റുന്ന വ്യക്തിയാണ് റഹീമെന്ന്.
തുടർ ഭരണം വന്നപ്പോൾ അഭിവാദ്യമർപ്പിച്ച് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ കൈയ്യുയർത്തിയത് റഹീമിന്റെ ഉറപ്പിൽ തങ്ങൾക്ക് സർക്കാർ സർവ്വീസെന്ന മധുര സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലായിരുന്നു…
ഇന്ന് അവർ വീണ്ടും സമരത്തിന് പന്തൽ കെട്ടുമ്പോൾ, യുവജന തൊഴിൽ സമരത്തെ ഒറ്റുകൊടുത്ത യൂദാസായി റഹീമും, യൂദാസിനെ വിശ്വസിച്ച് സമരം നിർത്തിയവരായി സമരസമിതിയും മാറുന്നു…..

Latest Stories

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ